രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ നീറിപ്പുകയും മനസ്സുമായ് ജീവിത-ച്ചേറിലൂടല്ലോ നടന്നുനീങ്ങുന്നുഞാൻ!ആരുമില്ലൊന്നെൻ്റെ കൈപിടിച്ചേറ്റുവാൻ,ചാരെവന്നിത്തിരി,യാശ്വസിപ്പിക്കുവാൻഅന്യൻ്റെ വേദനയിറ്റുമേയോരാത്തധന്യതേ,നിന്നെഞാനെന്തു വിളിക്കുവാൻ?രക്തബന്ധങ്ങളെപ്പോലും നിരസിച്ചു,യുക്തിരാഹിത്യത്തൊടല്ലി നിൽപ്പൂചിലർ!ഉള്ളിലണച്ചുപിടിച്ചവരൊക്കെയു-മുള്ളുനോവിക്കിൽ സഹിക്കാവതോ,സഖീ?ഉള്ളതു ചൊല്ലുന്നതാണത്ര തെറ്റെങ്കി-ലുള്ളതേചൊൽവു ഞാനെന്തുവന്നീടിലുംവേദനയെൻകരൾ കാർന്നെടുക്കുമ്പൊഴുംമോദേന സർവംസഹയായ് ചരിപ്പുഞാൻ!ഒന്നിനെമാത്രം മുറുകെപ്പിടിച്ചുകൊ-ണ്ടിന്നിൻ മഹാസൂക്തമത്രേ രചിപ്പുഞാൻനന്മയ്ക്കുപാത്രമായ് ജീവിതം മാറുകിൽജന്മമുജ്ജീവനത്വം പൂണ്ടുയർന്നിടുംവൻമദികൊണ്ടു നാം നേടുന്നതൊക്കെയുംകൻമഷക്കുണ്ടിലടിഞ്ഞമരില്ലെയോ?സ്വർഗ്ഗത്തിലേക്കല്ലയെൻ്റെയീ ദൗത്യമെ-ന്നർത്ഥശങ്കയ്ക്കിടയില്ലാതെ ചൊല്ലുവേൻഊഴിയിലിക്കണ്ടൊരാത്മാക്കളെപ്പറ്റി-യാഴത്തിലാർദ്രമറിവതേയെൻ…