“നീർ മഴ
രചന : രാജു വിജയൻ ✍️ നിനച്ചിരിക്കാതെഒരു മഴ വരും നേരംനിനവു പൂത്തെന്റെകരൾ തളിർക്കുന്നു..നനുത്ത തെന്നലായ്മഴ പുണരവേതപിച്ച നെഞ്ചകംകനവു നെയ്യുന്നു..!ഉടഞ്ഞ ബാല്യത്തിൻനനഞ്ഞ നാളുകൾഉറിയിലെന്ന പോൽഎന്നുള്ളിലാടുന്നു…തിരികെയെത്താത്തകുറുമ്പുറുമ്പുകൾവരി വരിയായിഅരികു പറ്റുന്നു..വിശപ്പു മുറ്റിയദരിദ്ര ബാലനെൻവീട്ടു മുറ്റത്തെമാഞ്ചോടു പൂകുന്നു..ഉണങ്ങുവാൻ മടി-ച്ചുമറത്തിണ്ണഒരു ചെറു വെയിൽകാത്തിരിക്കുന്നു..പുകഞ്ഞു നേർത്തൊരെൻപുകക്കുഴലിലൂ-ടുരിയരി കഞ്ഞിവേവു കാക്കുന്നു..മഴ…