അപരിചിതർ
രചന : സതി സതീഷ്✍ നമ്മൾ വീണ്ടുംപരസ്പരം അറിയാവുന്നഅപരിചിതർ ആയിഎങ്കിലും..നീയെന്ന പ്രണയംവേദനയാണെങ്കിലുംഅതിലും വലിയൊരുസന്തോഷം ഇല്ലെന്നിരിക്കെഎൻ്റെ മാത്രം സ്വന്തമായ പെയ്തുതീരാത്തമഴയായി നീയെന്നുംഎൻ്റെ മനസ്സിൽനിന്നു ചിരിക്കുന്നുണ്ട്..നിൻ്റെ മൗനത്തിനെന്നെ വേദനിപ്പിക്കാനാവുമെങ്കിലുംഎന്നെ കൊല്ലാനാവില്ലകാരണം നീ തന്നമുറിവുകൾക്ക്നിൻ്റെ ഇഷ്ടത്തിൻ്റെആഴത്തിലേക്കിറങ്ങാൻകഴിയില്ല എന്തെന്നാൽഒരിക്കലും കൂട്ടിമുട്ടാത്തസമാന്തരജീവിതങ്ങൾഎങ്കിലും ..നമ്മൾ ഒന്നിച്ചുമാത്രംനിൽക്കുന്ന ജന്മങ്ങളാണ്.
