Category: സിനിമ

ലളിത ഗാനം !

രചന : ബാബു വിശ്വൻ✍ പനിനീർ മണം പോലെ പൂക്കും പെണ്ണെപാതിരതിങ്കളുദിച്ച രാവിൽ നീയാരെപൂ മുഖമടയ്ക്കാതെ ജാലകവാതിലിൽപാതിര സ്വപ്നങ്ങൾ പകൽ പോലെ തെളിഞ്ഞിരിപ്പാണോപാതിര പൂക്കൾ പാതി മിഴികളുണർത്തിയ നേരംപതിവായ് നിന്നോടു കാതിലടക്കം പറഞ്ഞു പറഞ്ഞു നിന്നെപതിയെ പതിയെ പുഞ്ചിരിച്ച നേരം നീലാകാശവുംപകൽ…

ഒറ്റയായവൾ

രചന : ബിന്ദു അരുവിപ്പുറം✍️ കദനത്തിൻ തരുശാഖയിലായ്ചിറകറ്റൊരു ശലഭമിഴഞ്ഞേ..ഇടനെഞ്ചത്തെരിയും കനലിൽനിറമില്ലാക്കനവുകളാണേ.. ഒറ്റപ്പെട്ടവളവുളുടെയുള്ളിൽഏകാന്തതയുടെ വന്യതയുണ്ടേ.ജ്വാലകളായ് പടരും വഹ്നിയിൽപ്രാണന്റെ പിടച്ചിലുമുണ്ടേ. കരിയും നെടുചില്ലകളാകെനെടുവീർപ്പിന്നലകളുമുണ്ടേ.ചിരി മൂടിയ മൗനത്തിൽകുപ്പിച്ചിൽവളകളുമുണ്ടേ. ചിറകെട്ടിയ കൂടാരത്തിൽതുടലിൻ്റെ കിലുക്കവുമുണ്ടേ.ഇടനെഞ്ചത്താളറിയാതെതീയമ്പുകൾ കൊള്ളുന്നുണ്ടേ. ഹൃദയത്തിൻ കല്പടവുകളിൽസന്താപപ്പെരുമഴയുണ്ടേ.വഞ്ചനയുടെ നിഴലാട്ടത്തിൽമരണത്തിൻ മണമതുമുണ്ടേ. ചിത പേറും ചിന്തയിലാകെതെയ്യങ്ങൾ തുള്ളുന്നുണ്ടേ.കരളെങ്ങും കുറുകിയ…

വിഷകന്യക

രചന : എസ് .ജെ സംഗീത ✍️ കന്യ, നിത്യവും നിതാന്തമാംപുറംതേടലിൽ മുഴുകിയവൾഅകക്കാമ്പ് മുറിഞ്ഞിറ്റുവീഴുന്ന മാംസപിണ്ഡ-ങ്ങളിലിനിയില്ല ചുടു –ചോരയാം ജീവബിംബംപുലരെ ,കണ്ടൊരുപൈതലിൻ കണ്ണിൽനിന്നുമവൾ നിർമ്മല –ചൈതന്യം മൊത്തികുടിക്കുവാൻ കൊതിച്ചുചിരന്തനമാം ശൈത്യ –ദേഹത്തിന്നടഞ്ഞകൺകോണിൽ നി –ന്നൊരു കുളിർകണ-മുരുണ്ടു വീണുഅതായിരുന്നവൾവിഹ്വലശാഖിയിൻ ശാഖയിൽഒരു കുഞ്ഞു മരപ്പൊത്ത്അതവളായിരുന്നുനദിയിലെ…

സിന്ദൂരം

രചന : അനൂബ് ഉണ്ണിത്താൻ ✍ ആര്യപുത്രൻ അഗ്നിസാക്ഷിയായ്അണിവിരലാൽത്തൊട്ടസീമന്തരേഖയിലെചുവപ്പാർന്ന സിന്ദൂരമാചുടുനിണത്താൽത്തന്നെമാഞ്ഞുവല്ലോഭാരതസോദരി,മകളേ പകരമേകുവാനാകില്ലയീയൂഴിയിൽ പകരം പകയായ്ജ്വലിക്കുന്നു ഭാരതാംബഅണിനിരക്കുന്നു ധീരയോദ്ധാക്കൾഅതിർത്തിയിൽ നമുക്കായ്അവിടെയും വീരമൃത്യുവരിച്ചു മറ്റൊരുപൂവിനും പതിനാശംഅവിടെയും മായുന്നുവല്ലോപൊൻനിടിലത്തിൽ ചെങ്കുങ്കുമനിണവിരിപ്പിനാൽജീവിതത്തിൻ നൽച്ചൂടിനാൽ നിന്നതാതനിച്ചാക്കി കാലം, നിനക്കായും നമുക്കായുംപോർക്കളത്തിലടരാടവേഅവിടെയും തനിച്ചാക്കി കാലംനഷ്ടം നഷ്ടമല്ലോ ജീവിതാഗ്നി തരണം ചെയ്യുവാൻവിജയിച്ചിടാം…

മങ്ങിത്തുടങ്ങിയ മഴവില്ലുകൾ.

രചന : ജയരാജ്‌ പുതുമഠം.✍️ പുലരിയിൽ പൊൻവെളിച്ചംതൂകിനിൽക്കുമെൻനിത്യദിവ്യതാരകേ…വസന്തോത്സവങ്ങൾകൊഴിഞ്ഞുവീണഈ പാഴ്മരച്ചുവട്ടിൽസൌന്ദര്യശിലകളിൽത്തീർത്തപുതിയ ചിദാകാശങ്ങളുമായ്നീയെന്തിന് വന്നു വീണ്ടുംപ്രണയമരണത്തിനപ്പുറത്തെപുകപടലങ്ങൾ പടർന്നമേഘവനത്തിൽകരിഞ്ഞ ഊഞ്ഞാലിലാടിമങ്ങിയ മഴവില്ലുകളിൽ ചാരിഞാനൊന്ന് മയങ്ങട്ടെ.

കുറ്റൂരിലെ കള്ളൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ കുരിരുട്ടിൽ തപ്പി തടഞ്ഞവൻകണ്ടിടമെല്ലാം കയറിയിറങ്ങിയകേൾവികേട്ടൊരു കള്ളൻ പണ്ട്കുറ്റൂരിന്നകമൊരപമാനമായി. കുറ്റിക്കാട്ടിപ്പതുങ്ങിയിരുന്നുoകൂറ്റൻ ശാഖിയിലേറിയിരുന്നുoകുഴിയുള്ളിടമായൊളിച്ചിരുന്നുംകള്ളൻ കക്കാൻ തക്കം നോക്കും. കള്ളൻ കട്ടൊരു മൊന്തയുമായികട്ടൊരു വീട്ടിൽ തന്നെ ചെന്നവൻകിട്ടിയ കാശും വിരുതാൽ വാങ്ങികള്ളു മോന്തിയ രസമുണ്ടിവിടെ. കുട്ടിക്കാലപ്പെരുമകളൊന്നിൽകാനക്കളരിയിലങ്കം പഠിക്കവേകൊണ്ടുമടിച്ചും വെട്ടിയൊഴിഞ്ഞുംകളരിയാശാനേറെ…

ബനാറസ്

രചന : ജോബിൻ പാറക്കൽ ✍ ഇവിടെയാണ് പത്മാമരണം ആഘോഷിക്കപ്പെടുന്നത്ഏകാന്തത തളം കെട്ടിയ സത്രങ്ങളിൽതനിച്ചായ മനസ്സിൻ്റെ നനവോർമ്മകളിൽമന്ത്രങ്ങൾ ഉയരുന്ന പകലുകളിൽചിന്തകൾ എരിയുന്ന ജഡരാത്രികളിൽആരും തിരക്കി വരില്ലെന്നയാഥാർത്ഥ്യങ്ങളിൽരാമനാമജപങ്ങളിൽഗദകാലകല്പടവുകളിൽപൊരുളെരിയുമസ്ഥിത്തറകളിൽമോക്ഷനദിയോളങ്ങളിൽപുനർജ്ജനിപ്പാഴ്ക്കിനാവുകളിൽഇവിടെയാണ് പത്മാമരണം ആഘോഷിക്കപ്പെടുന്നത്ഓർമ്മകൾക്കൊപ്പം ഒഴുകിയകലുന്നജനിമൃതികളുടെ കറുത്ത ഗംഗപത്മ മൗനത്തിലേക്കുംനിരൺ വാക്കുകളിലേക്കുംഅവളെ മറന്നു ഭാംഗിൻ്റെ ചവർപ്പിലേക്ക്നടക്കുമ്പോൾ ഒക്കെമറ്റൊരാളായി…

ചുടുചുംബനം

രചന : ദിവാകരൻ പി കെ✍ നിൻ കൺകോണിലൊളിപ്പിച്ച വിഷാദംഒപ്പിയെടുക്കാൻ അമർത്തി ചുംബിക്കവെകുഴിച്ചു മൂടിയ നിൻ സ്വപ്നങ്ങൾക്ക്ചിറകു മുളപ്പിക്കാൻവെറുമൊരു പാഴ്ശ്രമം.കുന്നോളം സ്വപ്നം കണ്ട നീ യിന്നൊരുപാഴ് മര മായെങ്കിലും ഒരുവട്ടം കൂടിപൂത്ത് തളിർത്തു കാണാൻ ഉൾത്തടംതുടിക്കുന്നുഋതുക്കളുടെ കാലൊച്ച ക്കായികാതോർക്കുന്നുഒഴുകി പരക്കും ശോകംമിഴിനനച്ചെൻഹൃദയത്തിൽ…

പ്രാണചിത്രണം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ ആശാചക്രവാളം ചായം പുരട്ടുന്നുപ്രഭാതകിരണകരങ്ങൾ ദിനവുംനവഭാവനകൾ വിരിയുന്നുപ്രഭാതജീവിത നിമിഷങ്ങളിലെൻമാനസചക്രവാളശൈശവ,സീമയിൽഅതുമായാ,തതുമായാ,തെന്നിലെയീഇതുവരെയിതുവരെയീനിമിഷംചക്രവാളസിന്ദൂര സീമയിലൂടെഅക്ഷരവർണ്ണവിരചിതകവനംമാനസചായാചലനപടങ്ങളെഎന്നെമറന്നു വരഞ്ഞിട്ടവിരാമംഇതുവരെയാരുമറിഞ്ഞതില്ലിതുഞാനോർത്തേവരുമിങ്ങിനെയായിടുമൊഇതുജീവിതകാവ്യ വിതാനമിതേഇതു എന്നുടെകാരണജീവിതസത്യംപ്രായംപതിനാറിലെന്നും കവിയുടെമേഘവഴിത്താരയിൽ ചായമെറിയുവാൻപ്രാണൻ്റെ തൂലികേൽ ചിത്രംവരയുവാൻ!

വേടൻ്റെ പുലിപ്പല്ല്(കവിത)🟪🟨🟦

രചന : കാക ✍ ചിത്രപ്പതക്കമായ്പുലിപ്പല്ല്മാലയിൽചേർത്തവൻ,ഇരുൾതൊലി നിറമുള്ള വേടൻ !വനദ്രോഹി,മൃഗാനുരാഗനിയമത്തിൻ മുഷ്ടിയിൽജയിലിലുറങ്ങണം!ന്യായാസനത്തിൻ്റെദയാവായ്പ് കാക്കണം!പുലിയെക്കൊല്ലാതെപല്ലെടുക്കില്ലല്ലോ,അപ്പോഴിവനൊരുപുലിക്കൊലപാതകി!വകുപ്പുകൾ കർശനമാകണം,ജയിൽക്കാല ദൂരവും കൂട്ടണം…!വനചരക്കൊമ്പിനാൽവീടലങ്കരിച്ചവൻവരേണ്യ തൊലിനിറആഢ്യത്വപുംഗവൻ!പരാതി വ്യവഹാര പ്രളയങ്ങളില്ലൊട്ടും,പരിഭവക്കെട്ടില്ലനിയമ ദണ്ഡങ്ങളും !സാവകാശമുണ്ടവന –നുവാദപത്രം നേടീടുവാൻ!വിപുലമായ വീടു പരിശോധനക്കായ് ഏമാൻമാർബൂട്ടിട്ടണയില്ല,ജയിലില്ലറസ്റ്റില്ലകേവലക്കടലാസിലെഴുതിയപരാതിമാത്രം!ഒന്നര ദശവർഷം നീണ്ടാലുംപരാതിയുടെ ഫയലുകൾ നീങ്ങില്ലവൻ്റെമേ –ലക്ഷരങ്ങൾ വായിക്കാനാവാതെമഷിമങ്ങി മായുവാൻമൗനാനുവാദവും…