Category: സിനിമ

രതിയകലങ്ങൾ

രചന : അഷ്‌റഫ് കാളത്തോട്✍ സ്നേഹത്തിന്റെ വേരുകൾ അടർന്ന്നമ്മൾ ഇല്ലാതാകുന്നു..ഇനിയൊരിക്കലും പൊടിക്കരുതെന്ന്കരുതിത്തന്നെ അതിന്റെ മണ്ണ്ഒലിച്ചിറങ്ങിയത്..പഴയ മുറിവുകളെ മുലയൂട്ടിമക്കളെപ്പോലെ വലുതാക്കുന്ന മനസ്സ്!ചീഞ്ഞളിഞ്ഞ സ്നേഹത്തിന്റെരൂക്ഷഗന്ധത്തിൽ ഉറങ്ങുവാൻആർക്ക് കഴിയും?കൊട്ടിയടച്ച ഞാൻ പോയ വഴിയിലേക്ക്തുറിച്ചു പോയ നിന്റെ കണ്ണുകൾ..നമുക്ക് പരസ്പരം മറക്കാം എന്ന ഒടുവിലെ ഒരു വരി!അത്…

വരം

രചന : പട്ടം ശ്രീദേവിനായർ✍️ നിഴലിനെ സ്നേഹിച്ചപെൺകൊടി ഒരുനാൾസൂര്യനെ നോക്കി തപസ്സിരുന്നു….തീക്കനൽ പായിച്ചസൂര്യന്റെ മാറിലെതേങ്കനി കൊണ്ടവൾ കൺ തുടച്ചു.കണ്ണുകൾ പിന്നെആർദ്രമായതിനുള്ളിൽആവാഹനങ്ങൾ തൻഅനുഗ്രഹമായ്..അന്നുതൊട്ടിന്നവൾ നോക്കുംകിനാക്കൾ എല്ലാം കണ്മുന്നിൽ പുഞ്ചിരിച്ചു … !ഒരുനോക്കു കാണുമ്പോൾകാണുന്നകൺകളിൽസ്നേഹക്കടൽ ജ്വാലകൂട്ടിരിപ്പായ്വീണ്ടും ചിരിച്ചവൾ നിഴലിനെനോക്കി സ്നേഹക്കടലിൽഅവൻ പ്രകാശമായി……ഒരുനോക്കു കണ്ടവൻപിന്നെ കണ്ടില്ല…..പിന്നെങ്ങോ…

⚡യാ മൗലാ …

രചന : സജ്‌ന മുസ്തഫാ ✍️ യാ മൗലാ …നിന്നോടുള്ള പ്രണയംഎന്റെ ആത്മാവിന്റെദർപ്പണത്തിൽ പ്രതിഫലിപ്പിക്കുന്നു ..ആ പ്രഭയിൽഞാനെന്റെ ഹൃദയത്തെകഴുകിയെടുക്കുന്നു ..എന്റെ മൗനങ്ങളിൽനീ സംഗീതമാകുന്നു ..എന്റെ ഹൃദയത്തുടിപ്പുകൾനിന്റെ നാമ ജപങ്ങളാകുന്നു ..ചിന്തകളുടെ ചക്രവാളസീമയിൽനീയെന്ന ഒരൊറ്റ നക്ഷത്രം തിളങ്ങുന്നു ..നീ കൂടെയുള്ളപ്പോൾഎന്റെആനന്ദമേ ..എന്ന്ഞാനെന്റെ വിഷാദത്തിന്റെമുറിവുകളിൽ…

പാടേണ്ട പാട്ട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ പാടുകപാടുക പാട്ടുകാരാ,ആടൽമറന്നൊരു പാട്ടുകൂടികാടുംമലയും കടന്നുവന്നെൻമാടത്തിരുന്നൊരു പാട്ടുകൂടിപോയകാലങ്ങൾ മടങ്ങിയെത്താൻ,ആയിരംസ്വപ്നങ്ങൾ പൂത്തുനിൽക്കാൻനാടിൻ വറുതികളൊക്കെനീങ്ങാൻപാടേമറന്നൊരു പാട്ടുകൂടിആവണിമാസം പുലർന്നുവല്ലോ,മാവേലിത്തമ്പുരാനെത്തിയല്ലോഈടുറ്റൊരാ,മുളംതണ്ടുമീട്ടിപാടുകപാടുക പാട്ടുകാരാഇന്നിൻ വെളിച്ചത്തിൽ നിന്നുകൊണ്ടേ,മന്നിനെ വാരിപ്പുണർന്നുകൊണ്ടേ,ഒന്നിനെമാത്രം നിനച്ചുകൊണ്ടേ,പൊന്നോമൽപാട്ടുകൾ പാടൂവേഗംപുഞ്ചനെൽപ്പാടങ്ങൾ പൂത്തുലയാൻ,നെഞ്ചിൽ കവനപ്പൂങ്കാറ്റുവീശാൻജാതി,മതക്കറമാഞ്ഞുപോകാൻ,സാദരം കൈകൾകോർത്തൊന്നുചേരാൻനേരിൻ പ്രകാശംതെളിഞ്ഞുകാണാൻആരിലും സ്നേഹംനിറഞ്ഞുകാണാൻകൊല്ലാക്കൊലകളൊടുങ്ങിയെങ്ങുംനല്ലൊരുനാളെ പുലർന്നുകാണാൻമാനുഷരെല്ലാരു,മൊന്നുപോലെആനന്ദതുന്ദിലരായി മാറാൻജ്ഞാനത്തിൻ വെൺഛദംവീശിവീശി,വാനോളം പാറിപ്പറന്നുയരാൻനന്മതൻ…

മെസോലിത്തിക്

രചന : സുദേവ് ബാണത്തൂർ ✍️ നനഞ്ഞൊട്ടിയ സംഖ്യകൾക്രമം തെറ്റിയ ഹാജറായ്കുഞ്ഞുകള്ളിയൊഴിച്ചിട്ടുമഴയിൽ വൈകിവന്നിടാം ബോഡിൽ ഞാൻ വിരലോടിച്ചുചിമ്മാനിയിൽ വരച്ചിട്ടുഗുഹാചിത്രമനുഷ്യൻ്റെമുന്നിൽ നിൽക്കുന്ന കാലിയെ പ്രാകൃതോച്ചണ്ഡവർഷത്തിൽഗുഹാഭിത്തിയിലെന്നപോൽവരച്ചേചെന്നിറത്തിൽ തൻപ്രാഗ് രൂപങ്ങളോർമ്മിച്ചവർ മിണ്ടുവാൻ ഭാഷയില്ലല്ലോമഴയത്തെന്തുകേൾക്കുവാൻവൃത്തിയാകാത്ത യാംഗ്യങ്ങളാവർത്തിച്ചു ശ്രമിക്കയായ് മഴപെയ്യുമ്പളെപ്പൊഴുംശിലായുഗമാകുന്നിടംചുട്ടുതിന്ന്തീയും കാഞ്ഞ്തൊട്ടുതൊട്ടേ യിരിക്കണം ഭാഷ കണ്ടെടുക്കുന്നേരംമാനത്തുണ്ടായ മിന്നലിൽബുദ്ധിമാന്ദ്യം ചിരിക്കുന്നുകൈഞെരുക്കി…

ഈയിടെയായി

രചന : വൈഗ ക്രിസ്റ്റി✍ ഈയിടെയായി ,ഞാനുറങ്ങാൻ കിടക്കുമ്പോഴെല്ലാംആ രണ്ടു പൂച്ചകളെ കാണാറുണ്ട്വൃത്തികെട്ട , ചാരനിറത്തിലൊരെണ്ണം .അതിൻ്റെ മോന്തഏറുകൊണ്ട് ചതഞ്ഞു വീർത്തിരിക്കുംരണ്ടാമത്തേത് ,ചെവികൾ മാത്രം കറുത്തഒരു വെള്ളപ്പൂച്ചരണ്ടു പൂച്ചകളും എന്നെകണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കും .എല്ലാ ദിവസവും ,എനിക്ക് പേരറിയാത്തഅല്ലെങ്കിൽ പേരില്ലാത്തഒരു ചിത്രകാരൻവെളുത്ത പൂച്ചയെ…

നിഷേധി

രചന : റുക്‌സാന ഷമീർ ✍️ ആരൊക്കെ നിന്നിൽനിഷേധിയെന്ന മുദ്ര പതിപ്പിക്കുമ്പോഴും…എനിക്കു നീ ശരികളുടെനിലാവെട്ടമായിരുന്നു…..!!കാരണം …..ഞാൻ സ്നേഹിച്ചത് നിന്നിലെ പോരായ്മകളേയുംചേർത്തായിരുന്നു….!!എനിക്കു നിന്നെ അറിയേണ്ടത്മറ്റാരുടെയുംനാവിൻ തുമ്പിലൂടെയായിരുന്നില്ല…..ഇടനിലക്കാരില്ലാതെപരസ്പരം നേരിട്ടു തന്നെയായിരുന്നു….!!നിന്നിലെ ശരികളെനിന്നിലെ പകൽക്കാലങ്ങളായും…നിന്നിലെ പോരായ്മകളെനിന്നിലെ രാത്രികാലങ്ങളായും…..ഞാൻ പരിഗണിക്കാൻ പഠിച്ചു….!!നിന്നിലെ സ്പന്ദനങ്ങളറിഞ്ഞ്നിൻ്റെ പാതിയായ് അലിഞ്ഞുചേർന്നു ഞാൻനിന്നിട്ടും…

യുദ്ധം അവശേഷിപ്പിക്കുന്നത്

രചന : ജോബിഷ് കുമാർ ✍️. യുദ്ധം കഴിഞ്ഞ്ശവങ്ങൾ പങ്കിട്ടെടുക്കുന്നതിരക്കിലായിരുന്നു ഞങ്ങൾഞങ്ങൾ..അതിരുറപ്പിക്കുവാൻയുദ്ധം തുടങ്ങിയവർഅവൻതൊരപ്പനെലികളെപ്പോൽകാലാൾ പടനയിച്ചെന്റെയതിരുതുരന്നു കേറിയപ്പോഞാൻവേട്ടക്കാരെയുദ്ധമുഖത്തു അണിനിരത്തിഅവന്റെകാലാളുകളെയെന്റെവേട്ടക്കാർ കൊന്നൊടുക്കിഞാൻകൊല്ലപ്പെട്ടവരെ വേർതിരിക്കുന്നതിലിടയിലെന്റെവേട്ടക്കാരെയുംമരണം വിഴുങ്ങിയ കൂട്ടത്തിൽ കണ്ട്മുഖത്തത്ഭുതം നിറച്ചുഅവർക്കു മരണമില്ലെന്ന്ഞാൻ മുൻപെല്ലാംവീമ്പു പറഞ്ഞിരുന്നുകുറുക്കനും കുറുനരിയുംശവത്തിനായികടിപിടി കൂടുന്നുരക്തം ചെറു ചാലെടുത്തൊഴുകുന്നുചിലർ അനക്കം വയ്ക്കുന്നുകഴുകൻ മരണം നോക്കിഅനങ്ങാതെ…

രണ്ടു നെല്ലിക്കകൾ

രചന : ബിജു കാരമൂട് .✍️. ഈരണ്ടു നെല്ലിക്കകളുരുണ്ടുകയറിപ്പോയ്നാലുകാൽ കിടക്കതന്നടിയിലതിഗൂഢംകണ്ടിരുന്നാശങ്കയിൽചിരിച്ചു വാസുമ്മാവൻസുമതിയമ്മായിയോതലയിൽ നെല്ലിത്തളംതുളുമ്പീടാതെ ചുറ്റിപ്പിടിച്ചൂ വാസുമ്മാനെവാസുമ്മാൻ പട്ടാളത്തിൽപച്ചബുള്ളറ്റിൻമേലേലേയിലെ ലഡാക്കിലെകുളിരിൽ തൊട്ടാൽപൊള്ളും വെങ്കലവെടിയുണ്ടക്കഥയിൽ ചീറിപ്പാഞ്ഞുപാഞ്ഞുപോകവേയതാഈരണ്ടു നെല്ലിക്കളുരുണ്ടുകേറിപ്പോയി കട്ടിലിന്നടിവശംസാവധാൻ ചൊല്ലീ മാമൻ..കട്ടിലിൽ നിന്നും താഴേകാലുകുത്താനാവില്ലനിരത്തിക്കുഴിച്ചിട്ട മൈനുകൾകരയുദ്ധക്കൃത്യതയുന്നംവയ്ക്കും തോക്കുകൾകൈബോംബുകൾകഴിഞ്ഞയുദ്ധം കൊന്നപടയാളിപ്രേതങ്ങൾമാമനെക്കാണാൻ വരുംബന്ധുക്കൾ ശത്രുക്കളായ്ശ്രീകുമാരൻതമ്പിയെയോർമ്മിച്ചു കടന്നുപോയ്രണ്ടു നെല്ലിക്കകൾ…

ആദ്യം വന്നത്

രചന : വൈഗ ക്രിസ്റ്റി ✍️. അടുപ്പുകല്ലിനരികിൽ പിറന്നു വീണവളായിരുന്നുനല്ലനടപ്പിൻ്റെവിവിധ സർട്ടിഫിക്കറ്റുകൾകൈയിലുണ്ടായിരുന്നുഇടവക പ്രമാണിമാരുടെയുംഅയൽക്കാരുടെയുംകോൺടക്ട് സർട്ടിഫിക്കറ്റുകൾഅവൾ അടുക്കി വച്ചിരുന്നുഅയാൾഅവളെ അടുക്കളയിലേയ്ക്ക്അപ്പോയിൻ്റ് ചെയ്തുഅയാൾക്ക് വേണ്ടിഅവൾ ,വിവിധതരം രുചിക്കൂട്ടുകൾ ചമച്ചുഎന്നാലും ,പെട്ടെന്ന് തന്നെയയാൾക്ക്മടുത്തുഅയാളവളെ അടുപ്പുകല്ലിന്ബലി കൊടുത്തുപിന്നെയും കാത്തിരിപ്പിലേയ്ക്ക്ചാരിയിരുന്നുകുറേയേറെപ്പേർ അയാളുടെവഴിയിലൂടെ നടന്നെങ്കിലുംഅവർ ,മുന്നോട്ടുള്ള യാത്രയിലായിരുന്നുഅക്ഷമയുടെ വന്യമൃഗംഅയാളെ ഉപദ്രവിച്ചു…