Category: സിനിമ

മതിയിതു

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ മാനസമന്നും പറഞ്ഞുമതിപിന്നെ,മതി പിന്നെമാനസമെന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമാനസമിന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമൂകവാചാല സമുദ്രമാനസ,മശരീരിയെൻ,എത്ര പൂക്കാലം കളഞ്ഞൂഎത്ര വരിഷം കളഞ്ഞൂക്ഷേത്രോത്സവങ്ങൾ കളഞ്ഞൂഗാത്രോത്സവങ്ങൾ കളഞ്ഞൂസന്ധ്യാംബരത്തിൻ കുങ്കുമംപൂർവ്വാംബരത്തിൻ ശോണിമമാനസമുള്ളിൽ പറഞ്ഞൂമതിപിന്നെ,മതിപിന്നെഅങ്ങിനെ കാലം കടന്നുഅങ്ങിനെ ഞാനും നടന്നു,ഇന്നെൻ്റെ മാനസവാസരംശതകോടി സൂര്യോദയംമാനസസൂരയൂഥങ്ങൾചൈത്രവൈശാഖപഞ്ചമിദിവാസ്വപ്നമേഖലകൾശതശത പൂർവ്വജന്മംഅനുഭവ ദർശനങ്ങൾപുനർജ്ജനിയേ, സ്വാഗതംമുന്നശരീരിയിതിനോ?” മതിപിന്നെ,മതിപിന്നെ…

സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,

രചന : സഫിയുടെ എഴുത്തുകൾ✍ സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,അതിലേക്ക് നടന്നെത്താനുള്ളപാതയിൽ തഴച്ചുവളരുന്നനിസ്സഹായതയിലേക്കുള്ളനീരൊഴുക്ക് തടയാനാകില്ലെന്നവർചിന്തിക്കുന്നുണ്ട്…..പ്രിയപ്പെട്ടവരോട് മിണ്ടാൻമനഃപൂർവ്വം മറക്കുന്ന ചിലരുണ്ട്,വാക്കുകളുടെ കെട്ടിപ്പിടിക്കലിൽതാനണിഞ്ഞേക്കുന്ന ധൈര്യത്തിന്റെപടച്ചട്ട അഴിഞ്ഞുവീണേക്കുമെന്നവർവിശ്വസിക്കുന്നുണ്ട്.തന്നെ പ്രിയപ്പെട്ടതായി കരുതുന്നമനുഷ്യരെ ബോധപൂർവ്വംഅവഗണിക്കുന്ന ചിലരുണ്ട്,സൗഹൃദങ്ങളോട് ഇടപെടുന്നതിലെതന്റെ സ്വഭാവത്തിന്റെ അനിശ്ചിതത്വംഅവരെ വേദനിപ്പിച്ചേക്കുമെന്നവർഭയപ്പെടുന്നുണ്ട്,പുത്തൻചിന്തകളെ അകറ്റിനിർത്താൻബുദ്ധിമുട്ടുന്ന ചിലരുണ്ട്,രക്തയോട്ടമില്ലാതെ,വേദനിപ്പിക്കുന്നഞരമ്പുകളെ പോലുള്ളഓർമ്മകൾ മാഞ്ഞുപോകുമെന്നവർമനസ്സാൽ പരിതപിക്കുന്നുണ്ട്.തിരക്കൈകൾ കെട്ടിപ്പിടിക്കുന്നത്…

ചെമ്പരത്തി

രചന : ബിന്ദു വിജയൻ, കടവല്ലൂർ ✍ സന്ധ്യാംബരത്തിന്റെ ചെങ്കനൽ കത്തുന്നൊ-രഗ്നിനാളംപോലെയെന്റെ ശോഭവിപ്ലവം പൂക്കും ചുവപ്പിന്റെ ചാരുതരക്തത്തിലുള്ളതാണെന്റെ ആഭ!ധമനിയിൽ ഒഴുകുന്ന പുഴപോലെയെന്നുടെതനുവാകെയരുണാഭ പുരളുമ്പോഴുംചെമ്പരത്തീ നീ മനോഹരിയാണെന്ന്കാവ്യങ്ങളെത്രയോ പാടി.പെണ്ണിനെ പെണ്ണാക്കി മാറ്റുന്നൊരടയാള –വർണ്ണം ചുവപ്പുതാനല്ലോപെണ്ണിൻ മനസ്സിൻമൃദുലഭാവംപോലെമൃദുവിതൾ ചൂടി ഞാൻ നിൽപ്പൂദേവനും ദേവിയ്ക്കും ഹാരമായ്…

ഉണങ്ങിയ മരം.

രചന : ബിനു. ആർ✍ ചുക്കിച്ചുളിയുന്നു കാലവും മോഹവുംചുരുട്ടിയെറിയുന്നു,നീരുവറ്റിയ ഉപബോധങ്ങൾചുക്കിലികൾ നിറഞ്ഞു വലിയുന്നു മനസ്സിലാകേയുംചന്തം കുറുക്കിയപോൽ ചിന്തകൾ നിറഞ്ഞവർ, ജന്മശിഷ്ടങ്ങളിൽ വരഞ്ഞുവരാത്തവർജനിമൃതിയുടെ പുണ്ണ്യം നേടാത്തവർജമന്തിപൂക്കളുടെ മണം തിരിച്ചറിയാത്തവർജാലകത്തിന്നറ്റത്ത് ഉളിഞ്ഞുനോക്കുന്നവർ, കാണുന്നില്ല,കാലത്തിൻ നിർവൃതിയില്ലായ്മകറുത്തവരണ്ട നിശീഥിനിക്കോലങ്ങൾകരകാണാക്കടലിലെ പുകച്ചുരുളുകൾകാലഭൈരവന്റെ തീഷ്ണനോട്ടങ്ങൾ. സ്വപ്‌നങ്ങൾ പകച്ചുനില്ക്കും ഉറക്കത്തിൽസൗവർണരാശികൾ പോലും…

മികച്ച നടൻ; മമ്മൂട്ടി, നടി ഷംല ഹംസ.

എഡിറ്റോറിയൽ ✍️ കടുത്ത മത്സരത്തിനൊടുവിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഒരിക്കൽ കൂടി നേടി മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിലൂടെയാണ് മമ്മൂട്ടിക്ക് വീണ്ടും ‌ പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെമിനിച്ചി…

പ്രേമലേഖനം

രചന : ഷിബിത എടയൂർ ✍. എനിക്ക്,പ്രിയപ്പെട്ടവനേഎന്ന തുടക്കമോടയക്കുന്നകത്തു കൈപ്പറ്റാൻവിലാസമുള്ളൊരുവന്റെപ്രണയമാണ് വേണ്ടത്.എന്ന്നിന്റെ സ്വന്തം.ചുടുചുംബനങ്ങളെന്ന്നിർത്തുമ്പോൾതൊണ്ട നനഞ്ഞിറങ്ങുന്നഒരു ഉമ്മഅയാൾനെഞ്ചേറ്റണം.ഇടയ്ക്കിടയ്ക്ക് ഞാൻഎന്റവനേഎന്നുറപ്പിച്ചെഴുതിയത്നിന്റേതെന്ന്പുഞ്ചിരിച്ചയാൾമാറോടണയ്ക്കുന്നത്അലക്കിയ തുണിപിഴിഞ്ഞുണക്കുമ്പോഴുംഇവിടെയറിയണമെനിക്ക്.ഈ നിമിഷവുംനിന്റെ നെഞ്ചുരോമങ്ങളിൽഎന്റെ വിരലുവണ്ടിഉരുളുകയാണെന്നു ഞാൻവിറച്ചുകൊണ്ട്എഴുതിയിട്ടുണ്ടെന്നറിഞ്ഞ്കത്തെത്തുന്നനാലാം നാളിലുമയാൾകോരിത്തരിക്കണം.രണ്ടാം പേറിന്റെവയറും ഞാൻമെനക്കെട്ടു കുറക്കുന്നുഎന്നെഴുതിയഅവസാനവരിവായിച്ചു നിർത്തുമ്പോൾഅയാൾനഗരത്തിരക്കിലെവാടകമുറിയിൽതളർന്നുകിടക്കുന്ന എന്റെകാൽവിരലുകളിലേക്ക്വെളുത്ത വിരിപ മൂടിയിട്ട്ഒരു പ്രേമലേഖനംവായിച്ചിറക്കിയെന്ന്വിയർപ്പോടെ എന്നിലേക്ക്ചേർന്നുകിടക്കണം.

തുലാമേഘമേ

രചന : മംഗളൻ. എസ് ✍. തുലാമേഘമേ കുളിർ കൊണ്ടുവരൂ നീതുടികൊട്ടുമായ് തുള്ളിയാടി വരൂ നീതുമ്പകൾ പൂത്തുനിൽക്കുമീ വഴിനീളേ |തുമ്പികൾ നൃത്തമാടുമീവഴി നീവാ.. കാലവർഷക്കെടുതികൾവരുത്തിവെക്കാതെകാനനത്തിലുരുൾ പൊട്ടാൻ ഹേതുവാകാതെകാട്ടാറ് കരകവിയാനിടവരുത്താതെകാടുകളും കുന്നുകളുമെടുത്തു പോകാതെ.. കാമിനിയെ കാത്തിവിടെ ഞാനിരിപ്പുണ്ടേകാലിലെ കൊലുസ്സുനാദം കാതിലെത്തേണംകാതടയ്ക്കുമുച്ചത്തിൽ ഇടിവെട്ടിക്കല്ലേകാമിനിതൻ പദചലനമാസ്വദിക്കണ്ടേ..…

പ്രണയമരം.

രചന : ബിനു. ആർ✍ പ്രണയം തീമഴയായ് പെയ്തൊരുനാൾപ്രാണനിൽ വിശപ്പുംദാഹവുമറ്റലയവെ,നിന്നിൽ കൊരുത്തുവളർന്നൊരു പാരിജാതംനിന്നനിൽപ്പിൽ വെയിലേറ്റുവാടിക്കരി ഞ്ഞുപോയ്. ആകാശക്കോണിലായ് അന്നുനീ വന്നുനിന്നുആശാമരം പോലൊരുപവിഴമല്ലി പൂച്ചെടികാണിക്കൊന്നയല്ലത് കരിങ്കൂവളപ്പൂവുമല്ലകന്നിയായ് വളർന്നൊരു കന്യകാമരം. നട്ടുനനച്ചു വളർത്തിയെടുത്തു ഞാൻനാനാവൈഡൂര്യങ്ങളുടെ ജാതിയില്ലാമരംപൂവായ് വരും കായായ് വരും നറുമണമാവുംപൂങ്കുരുന്നായ് വന്നപ്പോൾ പ്രണയമരം.…

ഒരു ജന്മം കൂടിയീ മനോഹര തീരത്ത്.

രചന : മധു നിരഞ്ജൻ✍ വയലാർ രാമവർമ്മസാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏 ഓർമ്മകളിന്നിതിൽ പൂവിടും നേരം,ഒരു യുഗം മുന്നിൽ വന്നണഞ്ഞപോലെ.വയലാർ, നിൻ നാമം മരിക്കാത്ത വരികളിൽ,മായാത്ത രാഗം പോൽ മുഴങ്ങുന്നു. ​അക്ഷരമാലയിൽ തീപ്പൊരി കോരി,വിപ്ലവത്തിന്റെ ശംഖൊലി മുഴക്കി നീ.പ്രേമത്തിൻ സൗന്ദര്യം ആർദ്രമാം…

ഗൗരീശങ്കരം.

രചന : മേരികുഞ്ഞു ✍ അന്നൊരിക്കൽഅല്പം മാറിയേകാന്തത്തിൽറെയിൽവേസ്റ്റേഷനിൽഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,അമ്പരന്നുപോയ് …ഇതസംഭവ്യമായ കാഴ്ച്ച;സാഗര ഗർജ്ജനങ്ങൾക്കായ് –കാതു കൂർപ്പിച്ചിരിക്കും ജനസഹസ്രത്തിൻ നടുവിലേ –അഴീക്കോട് മാഷിൻ നേർത്തഗംഭീരാകാരം പതിവായ്കാണപ്പെടാറുള്ളൂയാത്രയെങ്ങോട്ടാണു മാഷേ ….എന്നെന്റെ ചോദ്യം കേട്ട്ചിന്താകാശത്തു നിന്നിറങ്ങിവന്ന മാഷ് കൈചൂണ്ടി…ഇതാ ….. ഇന്നിടംവരെ …നിങ്ങളോ ……