മാനിഷാദ.
രചന : സുമോദ് പരുമല. ഒറ്റവെടിയൊച്ച ..!രസത്തിനൊരുവെടി .വേട്ടക്കാരൻ മറയുന്നു .മരിച്ചുകൊണ്ടിരിയ്ക്കുന്ന ജീവിതം ..ജീവിച്ചിരിയ്ക്കുന്ന മരണം .ആകാശത്ത്വെള്ളവലിയ്ക്കുന്നകാറ്റാടിമരച്ചില്ലയിൽനിന്ന്ഒരു ദേശാടനക്കിളിഞെട്ടറ്റുവീഴുന്നു .ഏഴുകടലുകൾ താണ്ടിയനീളൻചിറകുകൾഅഭയത്തിന്റെമരത്തണലിൽചോരകുടയുന്നു ..ഇഴഞ്ഞിഴഞ്ഞെത്തുന്നവൃദ്ധയാചകൻ .കാലുകളറ്റവൻ ..പിടയ്ക്കുന്ന ചിറകുകൾപിടിച്ചുയർത്തുന്നു .സമുദ്രം കുടിച്ചകണ്ണുകൾ .നെഞ്ചിലാർത്തികത്തുന്നു .ദരിദ്രരാമായണത്തിൽമാഞ്ഞുപോയ ‘മാനിഷാദ ‘.ഉള്ളിലടുപ്പുപുകയുന്നു .ഒറ്റ വെള്ളിടി ..!പച്ചമരം നിന്നുകത്തുന്നു…
