മരണമില്ലാത്ത വയലാർ …. Rajesh Ambadi
“സർഗ്ഗസംഗീതം” പൊഴിച്ച പുല്ലാങ്കുഴൽകൊണ്ടുപോയ് നീ സ്വർഗ്ഗലോകത്തിലെങ്കിലുംദിവ്യാക്ഷരങ്ങളായ് നീ വിതച്ചിട്ടതി-ക്കാവ്യലോകത്തിന്റെ സ്വർണ്ണമഞ്ചാടികൾകൈരളിയ്ക്കെത്ര നൈവേദ്യങ്ങളാണു നീആത്മാവു തോറും വരച്ചിട്ട വാക്കുകൾപറയൂ മഹാകവേ, കാലത്തിനപ്പുറം“രാജഹംസം” നീ പുനർജനിച്ചീടുമോ?ഗന്ധർവ്വഗായകാ, തൂലികത്തുമ്പിനാൽനീ കുറിച്ചിട്ട നിൻ മന്ത്രാക്ഷരങ്ങളെമന്ദഹാസങ്ങളായ് നെഞ്ചേറ്റി ഞങ്ങളി-ന്നർപ്പിച്ചതത്രേ നിനക്കായൊരഞ്ജലി“നോവുമാത്മാവിനെ സ്നേഹിച്ചു” തീരാതെനീ പെയ്തു തീർത്ത നിൻ രാഗങ്ങളൊക്കെയുംഹേ…
