“അകലാനാകാത്ത മനസ്സുകൾ”
രചന : നവാസ് ഹനീഫ് ✍ പോകില്ല ഒരുപാട് ദൂരംനിൻ മനസ്സിന്റെ പടിവാതിൽക്കൽനിന്നും അകലാനാകില്ലൊരിക്കലുംനിൻ അന്തരാത്മാവിൽ നിന്നുംഅത്രമേലിഷ്ടമാണ് സഖീഎനിക്കാവില്ലൊരിക്കലുംനിന്നോട് വിടചൊല്ലിപ്പിരിയുവാൻ…പെയ്തൊഴിഞ്ഞ മഴയുംനനഞ്ഞു കുതിർന്ന മണ്ണുംകൊയ്ത്തൊഴിഞ്ഞ പാടവുംനെല്ലും കതിരും കൊത്തിപ്പെറുക്കുംപറവകളും കിളികളും കൂടണയുമ്പോൾകൂട്ടിനാരുമില്ലാതെ നീ പറന്നുവന്നുഇടനെഞ്ചിനുള്ളിലെമുറിവുകളിലെ നിണം വീണുറഞ്ഞനൊമ്പരത്തിൻ പാടുകൾമനസ്സിനുള്ളിലൊളിപ്പിച്ചുവെച്ചുഏതോ മരച്ചില്ലയിൽ നിന്നും…