വിഷാദത്തിലൂടെ❤️
രചന : പൂജ. ഹരി കാട്ടാകാമ്പാൽ✍ വിഷാദത്തിലൂടെ പോകുന്നവർആർദ്രത വറ്റിയ നദികളാണ്…മുമ്പൊഴുകി പോയ ജലകണങ്ങൾ..തുള്ളിതുളുമ്പിയ ഓളങ്ങൾ..മഴയെ പുണർന്നലിഞ്ഞ അതിരുകൾ.,എല്ലാം ഓർമ്മയിലുണ്ടെങ്കിലും…ഉണങ്ങിയടർന്ന ഇല പോലെകൊഴിഞ്ഞു മണ്ണിൽ വീണടിയും..മൂടികെട്ടിയ ആകാശം പോലെഒന്ന് പെയ്യാൻ കൊതിച്ചു നിൽക്കും..ചിരിയൊട്ടിച്ചു വെച്ച ചുണ്ടുകളിൽഒരു കരച്ചിൽ മുട്ടി നിൽക്കുന്നുണ്ടാവും..ഭൂമിയിൽ നടക്കുന്നുണ്ടെന്നാലുംമനസ്സിനെ…