പാവക്കൂത്ത്
രചന : മംഗളാനന്ദൻ ✍ തിരശ്ശീലതൻ കാണാ-മറയത്തൊരുകോണിൽമരുവും വിരലുകൾതീർത്ത വിസ്മയത്തുമ്പിൽകഥകളാടിത്തീർത്തു-പോരുന്ന തോൽപാവകൾവ്യഥകൾ പരസ്പരംപറയാനാവാത്തവർ.ചത്തപോൽ കിടക്കുന്നപാവകൾ ജീവൻ വെക്കുംഇത്തിരി നേരം പിന്നിൽനൂലുകൾ ചലിക്കുമ്പോൾ.നിയതിയെന്നാണത്രേമർത്ത്യരീ നൂലിന്നറ്റംനിയതം ചലിപ്പിക്കുംകൈകളെ വിളിക്കുന്നു.പഴയ കഥകളാ-ണിപ്പൊഴും പാവക്കൂത്തിൻമിഴിവു കൂട്ടും വിരൽ-ത്തുമ്പുകളൊരുക്കുന്നു.സത്യമെപ്പൊഴും ജയംനേടുന്നു, വിജിഗീഷുമൃത്യുവെപ്പോലും കീഴ-ടക്കുന്നു കഥാന്ത്യത്തിൽ.എങ്കിലും വിരലിൻ്റെനൂൽബന്ധമറ്റീടവേ,സങ്കടത്തോടെ പാവ-ക്കൂട്ടങ്ങൾ വിതുമ്പുന്നു.നിത്യവും…