Category: സിനിമ

മടക്കയാത്ര

രചന : റെജി എം ജോസഫ് ✍ എന്റെ വരവ് തിരിച്ചറിഞ്ഞാവണം; ചെമ്പകമരത്തിലേക്കൊരു കാറ്റായി അമ്മ പറന്നിറങ്ങി. അച്ഛനെയുമേൽപ്പിച്ച് തിരികെ നടക്കുമ്പോൾ പാതിരാക്കാറ്റായി തലോടി ചെമ്പകപ്പൂക്കളുതിർത്ത് അനുഗ്രഹിച്ചിരുവരും! നിഴൽ വീണിരുൾ പടർന്നാകെയിവിടെ,നിറയുന്നു എന്നിലിന്നോർമ്മകളേറെ!നിദ്രയിലാണെന്റെയമ്മയെന്നാകിലും,നിശ്ചയമായിന്ന് കാത്തിരുന്നേക്കും!എന്റെ വരവ് തിരിച്ചറിഞ്ഞെന്നോണം,എന്റെമേൽ കാറ്റായ്പ്പറന്നിറങ്ങിയമ്മ!ചെമ്പകച്ചോട്ടിലെയസ്ഥിത്തറയിൽ,ചെരാതിന്റെയിത്തിരി വെട്ടമത്രേ കൂട്ട്!വർഷമൊന്നായമ്മ…

🌹കുടുംബശ്രീ 🌹

രചന : ബേബി മാത്യു അടിമാലി✍ ഗ്രാമീണ വീഥികളിൽപടയോട്ടമായി വരുംസ്ത്രീ ശക്തിയാണീകുടുംബശ്രീലോകത്തിനൊന്നകെമാതൃകയായ് തീർന്ന.മുന്നേറ്റമാണീ കുടുംബശ്രീവിജയങ്ങൾ കൈവരിച്ച്ബഹുമതികൾ കൊണ്ടുവന്നഇതിഹാസമാണീ കുടുംബശ്രീഈനാടിൻ നാരിതൻഅന്തസുയർത്തിയപടയണിയാണീ കുടുംബശ്രീനാളെത്തെ പെൺമക്കൾ തളരാതിരിക്കുവാൻഉലയൂതി പുകയൂതിതകരാതിരിക്കുവാൻനാട്ടിൽ വികസനംപൂത്തുലഞ്ഞീടുവാൻദാരിദ്ര്യം നീക്കുവാൻഅഭിമാനം കാക്കുവാൻമാവേലി വാണോരാനാടുപോലല്ലേലുംആത്മാഭിമാനമോടെജീവിക്കുവാൻസംഘസംഘമായിനിന്നുപോരാടുവാൻസംഘശക്തിയാകുമീകുടുംബശ്രീനാരികൾതൻ ജീവിതഭദ്രമാക്കീടുവാൻസംരരക്ഷകരാകും ഞങ്ങൾസംരഭകരാകും ഞങ്ങൾഅബലയല്ലിനിഞങ്ങൾ ചബലയല്ലിനിഞങ്ങൾഅടിമകളാകുകില്ലൊരുകാലവും

ഉഷ്ണതരംഗം

രചന : മംഗളൻ. എസ് ✍ പ്രകൃതിയോടെന്തിനീ പാപങ്ങൾ ചെയ്തുപ്രകൃതീടെ പ്രതിക്ഷേധമുഷ്ണതരംഗംപ്രകൃതിയെ നോവിച്ച മനുഷ്യജന്മത്തോട്പ്രതികാര ദാഹിയായ് പ്രകൃതി മാറി!! ഋതുക്കൾ മാറി ഋതുഭേദംമാഞ്ഞുപോയ്ഋഷിമാരോ തപസ്യ വിട്ടോടിപ്പോയി!കാട്ടുമൃഗങ്ങൾ പരിഭ്രാന്തരായിപ്പോയ്കാടുവിട്ടവയോടി നാട്ടിൽക്കേറി! ഞാറ്റുവേലക്കിളി പാട്ടുപാടുന്നില്ലഞാറുനടാൻ കൃഷിപ്പാടം നനഞ്ഞില്ലഞാനെന്ന ഭാവം മനുഷ്യൻ വെടിഞ്ഞില്ലഞാണിന്മേൽക്കളിയൊട്ടു മാറ്റുന്നുമില്ല! വേനൽ…

പറയാതെ പോയ യാത്രാമൊഴി

രചന : റെജി എം ജോസഫ് ✍ വീട്ടുകാരുടെ ഇഷ്ടങ്ങൾക്കായി സ്വന്ത ഇഷ്ടങ്ങൾ ത്യജിച്ചവരേറെ! ചേരാത്ത വസ്ത്രങ്ങൾ പോലെ കൊണ്ടു നടക്കുന്നവരേറെ! കാലം വെറുതേ തളളി നീക്കുന്നവരേറെ! കയറിച്ചെന്ന വീട്ടിൽ പൊരുത്തപ്പെടാനാകാതെ പാതിവഴിയിൽ നഷ്ടപ്പെട്ടവരേറെ! ഇനിയും പഠിക്കാനാകാത്ത ഒന്നത്രേ ജീവിതം..!മറ്റുള്ളവർക്ക് വേണ്ടി…

പൂമരങ്ങൾ

രചന : ബിന്ദു അരുവിപ്പുറം✍ പൂമരച്ചോട്ടിലന്നെത്രയോ നേരംകൈകോർത്തിരുന്നതല്ലേ,താമരപ്പൊയ്കയിലരയന്നമായന്നുനീന്തിത്തുടിച്ചതല്ലേ! പൂമഴപെയ്തനേരം മിഴിപ്പീലി നാംകോർത്തു രസിച്ചതല്ലേ,സ്നേഹസങ്കീർത്തനം ചൊല്ലി നീയെപ്പൊഴുംസുമശരമെയ്തതല്ലേ! ആരോരുമറിയാതെ കനവുകളൊക്കെയു-മെന്നിടനെഞ്ചിലാക്കിവർണ്ണച്ചിറകു വിടർത്തി മുകിലുപോല-ഴകായ് പറന്നതല്ലേ! മധുരമായ് പഞ്ചമം പാടുന്ന കുയിലുകൾ-ക്കൊത്തു നാം പാടിയില്ലേ,ആലോലമാടിയൊഴുകിയെത്തും മോഹ-ത്തെന്നലിലാടിയില്ലേ! ഹൃദയങ്ങളിഴചേർന്നു നിറതിങ്കളൊളിയിലാ-വാടിയിലൂയലാടിനെയ്തൊരാസ്വപ്നങ്ങളെല്ലാം കുറുമ്പുള്ളോ-രോർമ്മകൾ മാത്രമായി. ചിന്തകൾ മൊട്ടിടുന്നേരം…

ആദ്യരാത്രി

രചന : ബെന്നി വറീത് മുംമ്പെ.✍ പാലപൂമണമൊഴുകിയെത്തുംതാരകരാവിൻസുന്ദരസ്വപ്ന നിമിഷമിതാസ്വർഗ്ഗീയ സമയമിതാ.ചാഞ്ഞും ചെരിഞ്ഞും പൂനിലാവൊളികൺമറയ്ക്കും ചാരുകമ്പളംനിറയുംനീലവാനിൽ നയനമുടക്കി നിശബദ്ധമായിനോക്കി നിൽക്കും തോഴി ;ഇന്നാദ്യരാത്രിയല്ലേനമ്മുടെ സ്നേഹരാത്രിയല്ലേ?സ്വപ്നം പുൽകിയമയക്കം വന്നോ…സുഗന്ധംപരത്തിയമന്ദമാരുതനെത്തി നിന്നോ?.നീയും ഞാനുംകളിച്ചുവളർന്നൊരാമുറ്റത്തെതുളസി കതിരിട്ടുനീനട്ടുവളർത്തിയ കൃഷ്ണതുളസി കതിരിട്ടു .മാമ്പഴമാടുംനാട്ടു മാവിൽകറുത്തകാക്കക്കൾകൂടുകൂട്ടിയക്കാലം.കുയിലുകൾ ക്കുകിനാമെറ്റുപാടിയക്കാലം.സ്വർഗ്ഗതുല്യസുന്ദരസാക്ഷാത്ക്കാരസമയമിതാപാവനയർപ്പണ്ണബന്ധമിതാ.അനുഭൂതിയടുക്കിഒതുക്കിയൊരുക്കിയതരളകുസുമമൊട്ടുകൾവിടരുന്നിതാ.കനകമേനിയിലാകെകമ്പന പുളകമിതാ.രോമാഞ്ചകഞ്ചുകനിമിഷമിതാ.സ്വപ്നസുന്ദരസ്വർഗ്ഗസമയമിതാ.താലിയിൽകോർത്തൊരാപാവന ബന്ധമിതാ.പാൽചുരത്തുംപവിഴമല്ലിപൂക്കുംകാട്ടിൽ പതിയെപതിയെ…

വേനലവധി

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ വേനലവധികൾ ആഘോഷമാക്കാൻനാടെങ്ങുo ഉത്സവമേളങ്ങളായി.ചൂട്ടുപൊള്ളുന്നൊരു ചൂടും സഹിച്ച്ഒത്തുകൂടുന്നൊരു ഉത്സവനാളുoനന്മ നിറഞ്ഞൊരു ഈസ്റ്റർ ദിനവും,റംസാൻ നിലാവും ആഘോഷമാക്കി.കൊയ്ത്തു കഴിഞ്ഞുള്ള പാടങ്ങളെല്ലാംകാവിലെ,പൂരം കാണാനിരുന്നു.കണിക്കൊന്ന പിന്നേയും പൂത്തു ലഞ്ഞാടിതാരാട്ടുപാട്ടായ് പൂന്തെന്നലെത്തിസ്വർണ്ണക്കസവിന്റെ മേലാട ചാർത്തിപുത്തൻ പുലരിയിൽ കതിരോനും വന്നു.കണ്ണനു കണികാണാൻ വിഷുവും…

റീലുകൾക്ക് പുറകിൽ-56 (ട്രീസ)

രചന : പ്രദീപ് കുമാരപിള്ള✍ (അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടൊരു നടി)പത്തുവർഷം രംഗത്തുണ്ടായിരുന്നിട്ടും,ഒരു ചിത്രത്തിൽ സാക്ഷാൽ പ്രേംനസീറിൻ്റെ ഭാര്യയായി അഭിനയിച്ചിട്ടും, അധികം അറിയപ്പെടാതെ പോയൊരു നടിയാണ് ട്രീസ.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ്തൃശൂർ സ്വദേശിനിയായ ട്രീസ കലാരംഗത്തെത്തുന്നത്.നാടകരംഗത്ത് ആറേഴുവർഷം അവരുണ്ടായിരുന്നു.നാട്ടിലെ ഒരു അമച്വർ ട്രൂപ്പിൻ്റെ…

ത്യാഗവിചിന്തനങ്ങൾ

രചന : ബാബു തില്ലങ്കേരി.✍ നീയെന്റെകൂടെനിന്നെന്നെമണ്ടനാക്കിയപ്പോഴാണ്ഞാനെന്റെബുദ്ധിജീവി-ക്കുപ്പായം തുന്നിച്ചത്.നീസ്നേഹിച്ചരാത്രിയിൽ,വിരൽതൊട്ടുരുമ്മിയയുച്ചയിൽ,ചുംബനംപെയ്തപുലർച്ചയിൽമൂടിവെച്ചയെന്നെവെളിച്ചമാക്കി.കവർന്നെടുത്തയെന്റെ-യാകാശം, കളയെടുത്തമണ്ണിലുണക്കിവേരുവെട്ടിജനലഴിയുടെതഴമ്പ്കാട്ടി.കൊല്ലാതെയെന്നെകുഴിയെടു-ത്തുപ്പിലിട്ടുമൂടി,വെളുത്തപ്രാവുകൾക്കുകുറുകാൻവഴിയിലരിമണിവിതറിചിരിച്ചു.തീക്ഷ്ണയൗവനംകിളച്ചുമാറ്റികൗമാരകാഴ്ചകൾകവർന്നെടുത്ത്ഊടുംപാവുമിളകിദ്രവിച്ചജീവിതംവാർദ്ധക്യത്തിലെത്രവ്യർത്ഥം.ഇന്നെനിസ്വപ്നങ്ങളെപ്രാകി-യിട്ടേതുലക്ഷ്യം തിരിച്ചുപിടിക്കുംഇനിയെങ്കിലും മുന്നേനടക്കുകമൃതിയെയെങ്കിലും ജയിക്കുവാൻ.

പാമ്പൂരാൻ പാറ

രചന : റെജി.എം.ജോസഫ്✍ (ഓരോ നാടിനും ഓരോ കഥകളുണ്ട്. നാടിനെ വേറിട്ട് നിർത്തുന്ന അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞു നിൽക്കുന്ന പൈതൃകങ്ങൾ! പാമ്പൂരാൻപാറയും അത്തരത്തിൽ ചില അത്ഭുതങ്ങൾ ഉള്ളിലൊളിപ്പിക്കുന്നു!) പണ്ടു പണ്ടേ പറഞ്ഞു കേട്ട കഥ,കണ്ടും കേട്ടും കൈമാറുന്ന കഥ!വീണ്ടുമൊരിക്കലൂടാക്കഥ ചൊല്ലാം,പണ്ടുള്ളോർ ചൊന്നൊരു…