ഒറ്റയായവൾ
രചന : ബിന്ദു അരുവിപ്പുറം✍️ കദനത്തിൻ തരുശാഖയിലായ്ചിറകറ്റൊരു ശലഭമിഴഞ്ഞേ..ഇടനെഞ്ചത്തെരിയും കനലിൽനിറമില്ലാക്കനവുകളാണേ.. ഒറ്റപ്പെട്ടവളവുളുടെയുള്ളിൽഏകാന്തതയുടെ വന്യതയുണ്ടേ.ജ്വാലകളായ് പടരും വഹ്നിയിൽപ്രാണന്റെ പിടച്ചിലുമുണ്ടേ. കരിയും നെടുചില്ലകളാകെനെടുവീർപ്പിന്നലകളുമുണ്ടേ.ചിരി മൂടിയ മൗനത്തിൽകുപ്പിച്ചിൽവളകളുമുണ്ടേ. ചിറകെട്ടിയ കൂടാരത്തിൽതുടലിൻ്റെ കിലുക്കവുമുണ്ടേ.ഇടനെഞ്ചത്താളറിയാതെതീയമ്പുകൾ കൊള്ളുന്നുണ്ടേ. ഹൃദയത്തിൻ കല്പടവുകളിൽസന്താപപ്പെരുമഴയുണ്ടേ.വഞ്ചനയുടെ നിഴലാട്ടത്തിൽമരണത്തിൻ മണമതുമുണ്ടേ. ചിത പേറും ചിന്തയിലാകെതെയ്യങ്ങൾ തുള്ളുന്നുണ്ടേ.കരളെങ്ങും കുറുകിയ…