രണ്ടു കുരുവികളും ഒരു ‘കിളി’യും. —– Unnikrishnan Kundayath
വൈദ്യുതി പോസ്റ്റിന്റെഫേസ് ലൈനിലിരുന്ന് രണ്ടു കുരുവികൾപ്രണയിക്കുകയായിരുന്നു. കൊക്കുകളുരുമിയുംചിറകുകൾ വിടർത്തിയുംതീവ്രമായ പ്രണയം.അവരുടെ അനുരാഗത്തിന്റെഅനുരണങ്ങൾഅവിടെയാകെ വസന്തംവിടർത്തി.കാറ്റ് പ്രേമഗാനംമൂളി. പെട്ടെന്ന് ,മറ്റൊരു ആൺകുരുവിഅതേ പോസ്റ്റിന്റെന്യൂട്രൽകമ്പിയിൽ വന്നിരുന്നു.അവൻ ഈ കാഴ്ചകളെമാന്യതയോടെ ഒളിഞ്ഞുനോക്കി.ആവർത്തനവിരസതകൾക്കൊടുവിൽകുരുവികൾ ‘ മറ്റവനെ’ കണ്ടു. പെൺകുരുവി അവനെകണ്ണുകളാലൊരവലോകനം ചെയ്തു.കാമുകൻ ചൊടിച്ചു.മറ്റവനെ എതിരിട്ടു.കഠിനമായ യുദ്ധം.അവരുടെ യുദ്ധത്തിന്റെമാറ്റൊലിയാൽ അവിടെഗ്രീഷ്മം…
