പിന്നെയും ചിലർ. …. Roy Thomas
ഞാനില്ലാതാകുമ്പോൾനീയെന്നെതേടി വരും.ഞാനുള്ളപ്പോൾമറന്നുവെച്ചയിടങ്ങളിൽനീയെന്നെതേടും.ശരിതെറ്റുകളെ കീറിമുറിച്ച്നമ്മൾ രണ്ടായിടങ്ങളിലെൻ്റെസത്യം നീ തിരയും.എൻ്റെ കാഴ്ചകൾ കേൾവികൾതിരിച്ചറിവുകൾ നിനക്കുചുറ്റിലും ചിതറിക്കിടക്കും.എൻ്റെ സത്യബോധത്തിൻ്റെനീറുന്നഗന്ധം സുഗന്ധദ്രവ്യങ്ങളുടെമടുപ്പിക്കുന്ന ഗന്ധങ്ങളിൽമുഖംപൂഴ്ത്തി നിന്നെനോക്കി ചിരിക്കും.നീയെന്നെതേടിവരുമ്പോൾഞാൻ മരിച്ചവനായിരിക്കും.ഞാനെന്നബോധ്യങ്ങളിൽനാമാടിത്തിമിർത്തവേഷങ്ങൾമൗനംപൂണ്ടു വാല്മീകങ്ങളിൽ ചേക്കേറിയിരിക്കും.ശരിതെറ്റുകളുടെ നിരർത്ഥകതനാം തിരിച്ചറിയുമ്പോൾനമ്മിലൊരാൾ മരിച്ചവനായിരിക്കും.നീ മരിച്ചവനെങ്കിൽനാം രണ്ടായിടങ്ങളിൽഞാൻ നിൻ്റെ സത്യം തിരയും.നിൻ്റെ ചേതനകളൊക്കെയുംഎൻ്റെ ചുറ്റിലും ചിതറിക്കിടക്കും.നിൻ്റെ സത്യബോധത്തിൻ്റെ…
