പുലർചിന്തകൾ
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഉദയാസ്തമയങ്ങളൊന്നു വീക്ഷിക്കുക,ഇരുളിൽ പ്രകാശിക്കുമാ, നാളമോർക്കുകനാളെയെന്തന്നറിയാത്തയീ പാരിടംസ്പന്ദിച്ചുണർത്തുന്നതാരെന്നറിയുക. മന്ത്രച്ചരടിനാലല്ല യീ ഭൂതലംബന്ധിച്ചിടുന്നതെന്നറിയുന്ന മർത്യന്റെചിന്തോദയത്തിൽത്തെളിയുന്നു നിത്യവുംബന്ധുരമാം നാമമൊ,ന്നതാണീശ്വരൻ. ഇരുളുമുണർച്ചയും പാരിന്നുയർച്ചയുംവ്യതിരിക്തമായവൻ നിത്യം തിരുത്തുന്നുശക്തിസ്വരൂപനായുദയം പകരുവോൻഅസ്തമനത്താൽ മിഴിയടപ്പിക്കുന്നു നാം, മർത്യജന്മമിതു വിധമാണെന്ന-സത്യം ഗ്രഹിക്കുവാൻ ഹൃത്തിനാലോർക്കണംഉദയാസ്തമയങ്ങൾ പോലല്‌പ സമയമാ-ണിവിടെയീ…