Category: ലോകം

ഒന്നാം സർഗ്ഗം കേരളശ്രീ

രചന : പിറവം തോംസൺ ✍ അദ്രിയുമൂഴിയൂമാഴിയുമഴിയുംആദ്യ പ്രണയത്തിന്നാവേശംഅണുവിട പോലും കുറയാതിന്നുംആലിംഗനമാർന്നു ശയിച്ചങ്ങനെ-യതി മോഹിതരായ് രമിച്ചീടുംമതിഹര സുന്ദര കേരള രാജ്യം!പാരാവാരം മഴു കൊണ്ടു കടഞ്ഞുപാർശവ രാമൻ പൊക്കിയതാം നാട്!പുലരൊളി കണ്ടുണരും സഹ്യമലമുടി മാറിൽ ചേരുമസംഖ്യകുളിർ ചന്ദന സുരഭില മേടുകളുംകരുവീട്ടികൾ കിളരും കാടുകളുംഏല…

മാതാ

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ നിൻ ചെന്താമര ചുണ്ടിൻമധുനുകർന്നു ഓമനേ…നീയെന്നെ മടിയിരുത്തിമതിയാവോളം വെണ്ണ –നീയേകിയതും …..മനസ്സിൽ നീനന്മയാം തേൻമഴപോൽ ചെരിഞ്ഞുംനാളിന്നിലുമോർമ്മയായ്മാനസ്സസുന്ദരമനോഹരി ….നീ ലക്ഷമിയായ്മമ ഏഴുസ്വരമണിയുംനീ മണിക്യമുത്തായ്മാതയായ് അന്നമൂട്ടിനീ നക്ഷത്ര ചാരുമുഖി….മമ മറിയയായുംനീ ആമിനയായുംമനസ്സിൽ പീലി വിടർത്തിനീയേകിയ പാൽമതിമറന്നുണ്ടു …..നീ…

ഇരുണ്ട കുളം

രചന : സെഹ്റാൻ ✍ തുടർച്ചകളുടെ തീരാ ഇടനാഴികൾക്കുംഅപ്പുറത്ത് അലസതയുടെവളർത്തുമീനുകളുടെ ഇരുണ്ട കുളം.ഏകാന്തതയുടെഭിത്തികൾക്കിടയിലെവിള്ളലുകളിലൂടെക്രമരഹിതം സഞ്ചരിക്കുന്നവാലൻമൂട്ടകൾ.അടച്ചിട്ട ഗേറ്റിൻ്റെ ഓടാമ്പലിൽകുന്നിൻചെരിവിലെ കാട്ടരുവിയുടെകാലടിപ്പാടുകൾ.കെട്ടുപോയ മിഴികളിൽമുറിഞ്ഞുപോയ തിരകളുടെഗിരിപ്രഭാഷണം.സ്റ്റേഷനിൽ ഇനി എത്തിച്ചേരാനുള്ളത്*ട്രാൻക്വിലൈസർ എന്ന്രേഖപ്പെടുത്തിയ തീവണ്ടി.അതിനും മുൻപേ ഒരുമഴപെയ്തേക്കാം.മണ്ണിൽ നിന്നും മാനത്തേക്ക്!പാതയിലാകെ അന്നേരംമേഘക്കെട്ടുകൾ വന്നുനിറഞ്ഞേക്കാം.ശ്രമകരവും, അലോസരമാർന്നതുമായഒരു പ്രവർത്തിയാണ് അവയെവകഞ്ഞുമാറ്റി നീങ്ങുകയെന്നത്.ആയതിനാൽ…

പ്രതികരിച്ചഭയമാകുക*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ പതിയെ,യീ മഹിത മലയാളവും കദനമാംപതനത്തിലേക്കുപോയ് മറയാതെ കാത്തിടാംപറഞ്ഞുണർത്തേണ്ടതാ,ണിവിടെയും യുവതകൾപതഞ്ഞുപൊങ്ങുന്നൂ; തകർക്കുന്ന ലഹരിയാൽ. പുതിയ ദിശാബോധമേകണം കരളിലായ്പുത്തൻ പ്രതീക്ഷതൻ പ്രഭാതമേകീടണം.പരമ നാശം വിതയ്ക്കുന്നതാണോർക്ക,നാം;പഴയ കാലത്തിന്റെ ചരമ കോളങ്ങളും പ്രിയതര സ്മരണകൾ സാക്ഷാത്കരിക്കുവാൻപ്രയത്നിച്ചുദയമായ് മാറേണ്ട ജീവിതം;പടികടന്നെത്തുന്ന…

തെളിയട്ടെ പുലരികൾ

രചന : അൻവർ ഷാ ഉമയനല്ലൂർ.✍ ഇരുൾ പരത്തീടും മനസ്സായിടാതെ,നാംനിത്യമൊരു കരുണാർദ്ര താരമായ്ത്തുടരുക;സംസ്കാര സമ്പന്നരാക; സ്തുത്യർഹമാംകരളിലായുദയനാളത്തെ ദർശിക്കുക. വഞ്ചനാ,വൈകൃത ചിന്തകൾ പെരുകുകിൽനെഞ്ചിലായെങ്ങും പരന്നുപോം കരിനിഴൽഞാനെന്ന ഭാവമ,ല്ലതി ഹൃദ്യമുണരുവാൻകഴിയുന്നതാം സ്നേഹദീപമായ് മാറണം. ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽതള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻവെള്ളിക്കിലുക്കം, വെറുത്ത സ്വപ്നങ്ങളായ്തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം. ചേർത്തെഴുതീടുക,…

വിഷം തീണ്ടിയ മഞ്ഞ ലോഹം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മഞ്ഞലോഹത്തിൻ്റെ വില കുതിച്ചുയരുകയാണ്. സമൂഹത്തിൽ അസ്വസ്ഥത മാത്രം വിതക്കുന്ന ഈ ലോഹക്കൂട്ട് വരുത്തി വെക്കുന്ന വിന ഏറെയത്രെ .’ പൊന്നിൽ തിളങ്ങിടും പെണ്ണാണ്പൊന്നെന്ന പൊള്ളത് പാടി പഠിച്ച കൂട്ടം .പൊന്നിന്ന് പൊന്നും വിലയായി മാറുമ്പോൾ‘കണ്ണ്…

ട്രോജന്‍ കുതിര

രചന : ശങ്കൾ ജി ടി ✍. അകലെനിന്നേരാത്രി വരുന്നതു കണ്ട്വെയില്‍ തൂവലുകള്‍കൂട്ടിച്ചേര്‍ത്തൊരുപകല്‍വീടുണ്ടാക്കുന്നുഅകത്ത് മൊണാലിസയുടെപുഞ്ചിരി തൂക്കിയിട്ട്പുറംഭിത്തിമേല്‍ട്രോജന്‍കുതിരയെ തൂക്കുന്നുഇണയേം കിടാങ്ങളേംഅവിടെ പാര്‍പ്പിച്ച്പുറത്തുകാവലിരിക്കുന്നുഒന്നും രണ്ടും പാദങ്ങളില്‍നിന്നുംവാര്‍ന്നുപോകുന്നനൃത്തത്തെ മൂന്നും നാലുംപിന്നെ അഞ്ചും ആറുംപാദങ്ങളിലേക്ക്വിന്ന്യസിപ്പിക്കുന്നുഒരു തോല്‍വിഒരിക്കലുമെന്നാല്‍പാടില്ലന്നുറക്കുംതളരാതെശിഖരങ്ങള്‍തോറുംഅണ്ണാനോട്ടമോടിതളിരിലകളെവീണ്ടും വീണ്ടും നിര്‍മ്മിച്ച്അവിടേക്കു ചേക്കേറുന്നു…തിരയൊടുങ്ങാത്തശത്രുഭയത്താല്‍പിതാവിനെപോലും വധിച്ച്നിലകിട്ടാത്തവിധിതീര്‍പ്പുകളില്‍മാതാവിനേയും വരിച്ച്ജീവിതത്തോളംഉയര്‍ന്നുപൊങ്ങിയ തിരമാലകളെമരണത്തോളം ചാടിയുയര്‍ന്ന്അതിജീവിക്കുന്നുഅങ്ങനെജീവിതമെന്ന യുദ്ധത്തിലുംജീവിതമെന്ന…

ഗാന്ധിക്കൊപ്പം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും വന്നെത്തി. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടും. ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി പോകുന്നുവോ ദിനാചരണങ്ങൾ . ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…

ചരിത്രത്തിലേക്ക് തുറക്കുന്നത്

രചന : ഷാനവാസ് അമ്പാട്ട് ✍ വംശഹത്യയുടെ കരാളഹസ്തംവരിഞ്ഞു മുറുക്കിയ ദുഷിച്ച ലോകംചിതറിതെറിച്ച കബന്ധങ്ങൾക്കു മീതെകഴുകൻ കണ്ണുകളുടെ തീഷ്ണത.ഉരുകിയൊലിക്കുന്ന കോൺക്രീറ്റ്സൗധങ്ങൾക്കുമപ്പുറംതിളച്ചുമറിയുന്ന മഹാസമുദ്രങ്ങൾ.വിടരും മുമ്പേ കരിഞ്ഞുണങ്ങിയചെമ്പനീർ മലരുകൾ.മൃഗതൃഷ്ണയിൽ വാടിക്കരിഞ്ഞമുറിവേറ്റ ബാല്യങ്ങൾ.രക്തശോണിമയാർന്ന് കൂടുതൽതുടുത്ത ചെമ്പരത്തി പൂവുകൾ.കൗതുകത്തോടെ വിശപ്പിനെ മറന്നകരങ്ങൾ അറ്റ് പോയ പിഞ്ചുപൈതങ്ങൾ.ഭക്ഷണപ്പൊതികൾക്കു പിന്നിൽ…

സ്നേഹം ഒരു വിപ്ലവം

രചന : അഷ്‌റഫ് കാളത്തോട്✍ പേരുകൾ മാറ്റി, ഞാനിന്നു മാറി,സ്നേഹം എന്ന പുരോഹിതവേഷംഅരക്കെട്ടിലെ ജപമാലയോടൊപ്പംകടലിലെറിഞ്ഞുകളഞ്ഞു ഞാൻ.ഇപ്പോൾ ഞാൻ പഠിക്കുന്നു:എൻ കാമത്തിൻ അതിരുകൾ,ശരീരത്തിൻ വടിവുകൾ,ഹൃദയത്തിൻ ആവേശങ്ങൾ,ജീവിതത്തിന്റെ സന്യാസങ്ങൾ.ആ ഇരുണ്ട പ്രാർത്ഥനാലയത്തിൽ,നീയെന്നിൽ വെച്ച ചുംബനംഒരു തരംഗമായി തലമുടി മുതൽ കാൽവിരൽ വരെപായുന്ന മിന്നൽപ്രകാശം!ഇപ്പോഴും എൻ…