കുമാരനാശാൻ്റെ സ്നേഹസങ്കൽപം …. Muraly Raghavan
കുമാരനാശാനെപ്പറ്റി പറയുന്നതിന് മുമ്പായ് നാം മനസ്സിലാക്കേണ്ടത്, പ്രാചീന കവിത്രയങ്ങളായ എഴുത്തച്ഛൻ, ചെറുശ്ശേരി,കുഞ്ചന്നമ്പ്യാര് എന്നിവരെയാണ് .ഇവർക്കു ശേഷം മലയാളസാഹിത്യത്തിൻ്റെ നവീനരായ കവിത്രയഭാഗ്യങ്ങളാണ് കുമാരനാശാനും ഉള്ളൂരും വള്ളത്തോളും. ബലക്ഷയം സംഭവിച്ച മലയാളകവിതാലോകത്തിന് പുതിയ രൂപവും ഭാവവും നൽകിയ ആധുനിക കവിത്രയത്തിലെ പ്രമുഖനായ കവിവര്യനാണ് കുമാരനാശാന്.വള്ളത്തോളിനെ…