ഖത്തറിലെ പൂക്കാലം
രചന : റഫീഖ്. ചെറുവല്ലൂർ ✍ ഖത്തറിലിപ്പോളത്തറിൻമണമൊന്നുമല്ല ഹേ…പൂമണമോലും ചെറുക്കാറ്റും തലോടും.എങ്ങും മരുഭൂവെന്നൊരുചൊല്ലുമിനി വേണ്ട,വർണക്കാവടിയേന്തി നിൽക്കുംപൂമരങ്ങളാൽ മനോഹരമാകുന്നുവഴിയോരങ്ങളും.മരുഭൂമിയെ പച്ചയുടുപ്പിച്ചുചെറുകാടുകളുമങ്ങിങ്ങു സുന്ദരം.നിറമുള്ള സ്വപ്നങ്ങളാൽ,മായാത്തൊരോർമകളിൽമലയാണ്മ മനസ്സിലുണ്ടെങ്കിലുംബാക്കിയുണ്ടാകുമോചെറ്റു ഹരിതാഭയങ്ങ് ഒടുവിൽ കിടക്കുംമൺകൂനയിലെങ്കിലും.
