ചിറകു തേടുന്ന മൗനം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ ചിറകു തേടുന്ന മൗനംരാഗംമൂളുന്നപൂങ്കുയിലിന്നെന്തേപാടാൻ മറന്നുപോയിതാളംപിടിക്കുന്നപൂങ്കാറ്റുമിന്നെന്തേവഴിമാറിപ്പറന്നുപോയിഈണംപകരുന്നഏകാന്തനിമിഷങ്ങൾഇന്നെന്തേ പിണങ്ങിപ്പോയിവാക്കുകൾ മുറിയുന്നവാചാലതയെന്തെവിങ്ങിവിതുമ്പിപ്പോയിചിന്തയിൽ മുളക്കുന്നമൂകവികാരങ്ങൾകൺമുന്നിൽ കരിഞ്ഞുണങ്ങിഎന്നിനിക്കാണുമാസ്വപ്നങ്ങളൊക്കെയുംഎവിടെയോ നഷ്ടമായിചിറകുകൾ തേടുന്നമൗനക്കുരുവികൾപറക്കാതെ നടന്നകന്നുഅകലം തേടിയെൻമോഹപ്പൂത്തുമ്പിയുംഇന്നെന്നെ മറന്നുപോയിരാഗം പാടുന്നപൂങ്കുയിലിനിയെന്നുപാട്ടുമായ് കൂടെവരുംചിറകു മുളക്കുമെൻമൗനം പിന്നേയുംവാചാലമായെന്നുമാറും…?