ഓണപ്പാട്ട്.
രചന : ബിനു. ആർ. ✍ ഉത്രാടം നാളിൽ തിരുവോണത്തോണിവന്നെത്തും,പമ്പാനദിക്കക്കരെനിന്നുംആറന്മുളത്തപ്പനെക്കാണാൻ ചെമ്പട്ടിൽപൊതിഞ്ഞടുത്ത വറുത്തുപ്പേരിയോടെ,ചക്കരവരട്ടിയോടെ,പൂവടയോടെ..തിത്തിത്താരാ.. തിത്തിത്തൈ..( തിരുവോണ.. )മാവേലി വന്നിട്ടോണംകൊണ്ടിട്ട് മടങ്ങിപ്പോകാൻ നേരംഉത്രട്ടാതിയിലെ വള്ളംകളികാണാൻമനസ്സിലോരുമോഹമുദിച്ചപ്പോൾ,തിത്തിത്താരാ.. തിത്തിത്തൈ..(തിരുവോണ.. )തിരുവോണം കണ്ടിട്ട് മടങ്ങണമെന്ന്വാമനന്റെ ചൊല്ലുകേട്ടുതിരുവാറന്മുളത്തപ്പനോടു കെഞ്ചിക്കേണു,..തമ്പുരാൻചൊല്ലിയ ചൊല്ലുകേട്ട്മാവേലിമന്നൻ സന്തോഷം കൊണ്ട്തിത്തിത്താരാ തിത്തിത്തൈ തിത്തൈതിത്തൈ തകതോം….(തിരുവോണ… )…
