വാലാട്ടി പട്ടി
രചന : ദിവാകരൻ പികെ ✍ കാൽനഖചിത്രംനാണത്താൽവരച്ച്മൊഴിഞ്ഞവാക്കുകൾ,”സുഖദുഖങ്ങളിലെന്നുംകൂടെയുണ്ടാവുമെന്നുറപ്പ്”ആദ്യമായിനെഞ്ചോടുചേർത്തതേൻമൊഴികളിപ്പോഴുംകാതിൽമുഴങ്ങുന്നു.ഇന്നെൻ നെഞ്ചിൽ ചവിട്ടി കുത്തുവാക്കാൽആക്രോശിക്കെ,രൗദ്രഭാവംപൂണ്ട ഭദ്രകാളിക്ക്മുമ്പിലെന്ന പോൽകൈകൂ പ്പികരുണയ്ക്കായിയാചിക്കെതീപാറും നോട്ടത്തിലുരുകുന്നുഞാൻ.ചെന്താമരപോലെന്നുംവിടരുംവദനമിന്ന്കടന്നൽകുത്തേറ്റപോൽവീർപ്പിച്ച് പൂമുഖവാതിൽക്കൽശാപവാക്കുകൾ വിതറിനിൽക്കെവറചട്ടിയിലെൻ മനംഎരിപൊരികൊള്ളുന്നു.ഉള്ളിലെ തീയണ ക്കാൻമോന്തിയ കള്ളിൻബലത്തിലൊന്ന് നിവർന്നുനിൽക്കാമെന്നവ്യാമോഹംവ്യർത്ഥം,വാലാട്ടിപട്ടിയായിനിൽക്കെ തീക്കനൽ വീണ്ടും പുകയുന്നു.എണ്ണി പറയാൻ ഗുണമൊട്ടു മില്ലാത്തവന്റെതണൽ ചുട്ടുപൊള്ളിക്കുന്നെന്നദീനരോദനംകേൾക്കെ ചുട്ടു പൊള്ളും വേനലിൽ…