” ശേഷം “
രചന : ഷാജു. കെ. കടമേരി ✍ കീഴ്മേൽ മറിയുന്ന ഭൂമിയെവരയ്ക്കാനൊരുങ്ങുമ്പോൾആകാശത്തിന്റെചിറകുകൾക്കുള്ളിൽ നിന്നുംപൊള്ളിയടർന്നൊരു സ്വപ്നംപോലെ അവ വഴുതിപോകുന്നു.വട്ടം ചുഴറ്റിയദുരിതപ്പടർപ്പിനിടയിലൂടെതിളച്ച് മറിയുന്ന ഭൂമിയുടെനെഞ്ചിൽ കത്തിതീരാറായസൂര്യന്റെ അവസാന പിടച്ചിലുംമണ്ണിലേക്കാഴ്ന്നിറങ്ങാൻപോകുന്ന പ്രളയമുറിവുകളിൽഅഗ്നിവസന്തം കൊത്തുന്നു.പുഴയുടെ ഉറവകളറുത്തുംപച്ചപ്പിനെ മരുഭൂമിയാക്കിയുംനീതിബോധങ്ങളുടെ കഴുത്ത്ഞെരിച്ചും. സത്യത്തെകല്ലെറിഞ്ഞും, ആട്ടിയോടിച്ചും ,ഒറ്റപ്പെടുത്തിയും, കുരിശിൽതറച്ചും .വെട്ടിമുറിക്കപ്പെടുന്നമനുഷ്യത്വത്തിനിടയിൽ നിന്നുംശപിക്കപ്പെട്ട…
