പ്രയാണം
രചന : കെ.ആർ.സുരേന്ദ്രൻ.✍️ സമുദ്രമേ,നിന്നെയവൻഎത്രമാത്രംപ്രണയിക്കുന്നെന്നോ?നീയെന്നുംഅവനൊരു കാന്തമാണ്.സമുദ്രമേ,നിന്റെ അനന്തസൗന്ദര്യത്തിൽഅവൻ എത്രമതിമറക്കുന്നെന്നോ?അവനെത്തന്നെഅവൻമറന്നുപോകുന്നെന്നോ.സമുദ്രമേ,അവൻ പറയുന്നു,അവന്റേത് ഒരുഏകദിശാപ്രണയമെന്ന്.നീ എന്നുംനിർവ്വികാരയാണെന്ന്.നീ എന്നുംനിസ്സംഗയാണെന്ന്.സമുദ്രമേ,അവൻ പറയുന്നത്സത്യമോ?അവന്റെ ഓർമ്മകൾപിച്ചവെക്കാൻതുടങ്ങിയപ്പോൾ മുതൽഅവൻ നിന്നെസ്നേഹിക്കാൻതുടങ്ങിയതാണ്.സ്നേഹം പ്രണയമായി,ആരാധനയായി.എന്നിട്ടും സമുദ്രമേനീ പറയുന്നുഅവന്റേത് ഒരുഎകദിശാപ്രണയമെന്ന്!നീ വികാരരഹിതയെന്ന്!സമുദ്രമേ,അവൻ പറയുന്നത്സത്യമോ?അവന്റെ ജീവിതത്തിന്റെഒരു നല്ല പങ്കുംഅവൻനിന്നോടൊപ്പമാണ്.പായ് വഞ്ചിയിൽഅവൻ നിന്നിൽയാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.കരകാണാത്തഅനന്തതയിലേക്ക്കണ്ണുകളെറിഞ്ഞ്,പായ് വഞ്ചിയിൽനീലാകാശത്തിന്റെ അനന്തയിലലിഞ്ഞ്,കനലെറിയുംസൂര്യനെ നോക്കികണ്ണുകൾ…