അധിനിവേശക്കാർ
രചന : പണിക്കർ രാജേഷ് ✍ മലകളും പുഴകളും തെളിനീർക്കുളങ്ങളുംമറയുന്നു കാലയവനികയിൽമാമരംകോച്ചുംതണുപ്പുള്ള മകരമോമായാതുറയുന്നു മനസ്സുകളിൽ മുരളുന്ന കാർത്തവീരാർജുനബാഹുവാൽഅടരുന്നരചന്റെ പൊൻശിരസ്സ്സഹ്യന്റെ, ചേലൊത്ത ഹരിതകിരീടങ്ങൾഅധിനിവേശത്തിൽ തെറിച്ചുവീണു . സുഗന്ധവിളകളെ ജീവൻ തുടിപ്പിച്ചഞാറ്റുവേലക്കാലമങ്ങുപോയിവറുതിയുംകെടുതിയും തീരാദുരിതവുംസ്വാർത്ഥമോഹങ്ങളാൽ കുടിയിരുന്നു. വരളുംഗളത്തിന്റെയാർത്തനാദങ്ങളാൽതളരുന്ന മാനവമോഹശകലങ്ങളെതളരാതെ,തകരാതെ കാത്തുസൂക്ഷിക്കുവാൻഹരിതമാക്കാം നമുക്കിപ്പുണ്യഭൂമി.
