Category: പ്രവാസി

രണ്ട് മലയാളികള്‍ കൂടി മരിച്ചു.

കൊവിഡ് ബാധിച്ച് യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45)എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്.ഫിറോസ് ഖാന്‍ മഫ്റഖ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരിച്ചത്. 17 വര്‍ഷത്തോളമായി…

സ്വപ്നങ്ങളുടെ മൊഴി. …. Vinod V Dev

ദു:സ്വപ്നങ്ങൾ ഒരു ഭീതിയായി യൂറോപ്യൻ സാമൂഹികാന്തരീക്ഷത്തിൽ പടർന്നുപിടിച്ച കാലത്താണ് ആധുനിക മന:ശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് സ്വപ്നങ്ങളെക്കുറിച്ചു പഠനം നടത്തുന്നത്. ബൈബിളിലെ പഴയ നിയമമനുസ്സരിച്ചുള്ള സ്വപ്നകഥകളും അതിന്റെ വ്യാഖ്യാനവും ക്രിസ്തീയ വിശ്വാസികളെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്താണ് ഫ്രോയ്ഡ് പറയുന്നത് സ്വപ്നങ്ങൾ വരാൻപോകുന്ന…

അതിജീവനം …. Harish Natraj

ഇതൊരു കഥയാണ്ചിലജീവിതയാഥാര്‍ത്ഥ്യങ്ങള്‍നേര്‍ക്കാഴ്ചകളാകുന്ന കഥ!ഇതില്‍ ഒരുരാഷ്ട്രീയവുമില്ലപക്ഷെ…,ഇതില്‍ചിലരുടെ പ്രതിഷേധമുണ്ട്സങ്കടംനിറഞ്ഞ പ്രതിഷേധം!ഇതുനമ്മുടെസാമൂഹികപശ്ചാത്തലവുമായിഏതെങ്കിലും തരത്തില്‍സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍അതുതികച്ചും യാദൃശ്ചികം മാത്രമാണ്!!***** ***** ***** ദുരിതക്കടലില്‍മുങ്ങിനില്‍ക്കുകയാണ്നാടും, നാട്ടാരും..അടച്ചിട്ടജീവിതങ്ങളിലേക്ക്വെളിച്ചം വീശിത്തുടങ്ങുന്നതേയുള്ളു.ജീവചക്രം ഉന്തിക്കൊണ്ടുപോകാന്‍വഴിതേടുകയാണ് പാവപ്പെട്ട മനുഷ്യരല്ലാം..മഹാമാരിയുടെ ഭീതിവിട്ടൊഴിയാതെ പിന്തുടരുമ്പോള്‍അഷ്ടിക്കന്നംതേടുന്നവന്റെഓട്ടക്കീശയിലേക്ക് എത്തിനോട്ടം നോക്കാനാലോചിക്കുന്നു മേലാളന്മാർ..ദൂര്‍ത്തടിച്ചും,വിറ്റുമുടിച്ചുംനാടിനെ കുട്ടിച്ചോറാക്കിയവര്‍തന്നെ ഒഴിഞ്ഞഖജനാവിന്റെ ദുർവ്വിധിയിൽ കണ്ണീരടക്കാൻ പാടുപെടുന്നുമുണ്ട്..പാവംജനങ്ങള്‍ ഇനി എന്തെല്ലാം…

മതി വിട്ട മനുജൻ്റ …. ഫത്താഹ് മുള്ളൂർക്കര

മതി വിട്ട മനുജൻ്റ അഹന്തകളൊടുങ്ങീ മഹിയാകെ സകലവും കൊറോണയിലൊതുങ്ങീ മദം പൊട്ടി രമിച്ചോരും നിലവിട്ട് മടങ്ങീ മനസ്സാലെ ഇലാഹിനെ സ്മരിക്കുവാൻ തുടങ്ങീ(മതി വിട്ട മനുജൻ്റ) അപരനെ ഹനിക്കുവാൻ തരം പാർത്തോനല്ലേ അവനോൻ്റെ വിധി കണ്ട് നടുങ്ങി നീയല്ലേ അവസാനമൊരു മാരി പിടികൂടിയല്ലേ…

വിജയകുമാറിനെ ആശ്വസിപ്പിക്കാനാവാതെ .

ലോക്ക് ഡൌൺ സമയത്തു ഭാര്യയുടെ മുഖം അവസാനമായി കാണാന്‍ വിജയകുമാര്‍ (48 ) കാത്തിരുന്നത് ഏഴുനാള്‍. ഒടുവില്‍ പറന്നെത്തിയത്, ഇനിയില്ലെന്ന ആ സത്യത്തിനുമുന്നിലേക്ക്. ഭാര്യ ഗീത (40) മെയ് ഒമ്പതിനു ഹൃദയാഘാതത്തെതുടര്‍ന്നാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീടിനു അടുത്തുള്ള ഡോക്ടറെ…

ന്യൂസിലാന്റ് പ്രധാനമന്ത്രിയെ തടഞ്ഞ് കഫേ ഉടമ.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ​ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത് കഫറ്റീരിയയിൽ എത്തിയപ്പോഴായിരുന്നു ഉടമ തടഞ്ഞത്.കഫറ്റീരിയയിൽ ഇപ്പോൾ ആളുകളുടെ എണ്ണം കൂടുതലാണെന്നും ഇനിയും ആളുകൾ പ്രവേശിച്ചാൽ…

പഴപ്പെട്ടവൾ 🍇….. വിഷ്ണു പകൽക്കുറി

മൂവന്തിമയങ്ങുന്നനേരത്തുമുകിലനൊരുകവിതരചിച്ചു ഞാവൽപ്പഴത്തിനഴകുള്ളപെണ്ണിൻ്റെമുന്തിരിച്ചേലുള്ളമിഴികളിൽചുവന്ന പരവതാനി വിരിച്ചതുപോൽരക്തമൊഴുകിപ്പടർന്നിരുന്നു ഓറഞ്ചുതോടുകൾതെരുപ്പിടിച്ചിരുന്നു ഉറ്റുനോക്കിചാമ്പയ്ക്കാച്ചുണ്ടുകൾവിറകൊണ്ടിരുന്നു ഓറഞ്ച് പൊളിച്ചപോലെഅർദ്ധനഗ്നയാണവൾ പച്ചമാങ്ങപോലവളുടെമനസ്സുകല്ലാക്കിപൈനാപ്പിളുപോലെമുള്ളുകളാഴ്ത്തിമയങ്ങിയവൻ്റെ കുലച്ചുനിന്നകദളിവാഴയിൽനിന്നൊരുകായറുത്തെടുക്കവെമാതളത്തിൻ്റെ നീരിറ്റുവീണപോൽചുവന്ന പരവതാനിപിന്നെയും വിരിച്ചു മുകിലനെഴുതിയവരികൾപകുത്തെഴുതി വായനക്കിട്ടു പറങ്കിമാങ്ങപ്പഴമെടുത്തവൾകശുവണ്ടി നുള്ളിയെറിഞ്ഞൊന്നുറക്കെക്കരഞ്ഞു ദിനങ്ങളോരോന്നുംകൊഴിയവെഅവളുടെ ചില്ലയിൽകടുകുമണിയോളം വലിപ്പമുള്ളൊരാപ്പിൾവിളവെടുക്കാൻ പാകമായിക്കൊണ്ടിരുന്നു പപ്പായപകുത്തപോലവളിൽനിന്നുംമൂപ്പെത്തിയവിത്തുകൾപുറത്തെക്കുതോണ്ടിയിട്ടു മുളപ്പിച്ചുതൈവളർന്നുവേരുതേടിയലഞ്ഞു കദളിവാഴകുലയൊടിഞ്ഞുചീഞ്ഞളിഞ്ഞുമണ്ണുതിന്നിരുന്നു പറങ്കിമാവുണങ്ങിയെരിഞ്ഞിടത്തെല്ലാംപപ്പായ വേരുകളാഴ്ത്തിനിൽക്കെ മുകിലൻ വരികൾക്കിടയിലവളുടെപേരെഴുതിച്ചേർത്തുഎൻ്റെമാത്രം പഴപ്പെട്ടവൾ 🍋…

എന്റെ അമ്മ … Ajikumar Rpillai

ഒരുദിനമെന്തിന്ഓർക്കാൻ നിനക്കായി …ഈ ജന്മമേകിയ പൂന്തിങ്കളെ.. ഒരുയുഗം ഓർത്താലുംതീരാത്ത മധുരമായ് …ധരണിയിലൊരു നാമമമ്മയല്ലോ ആ ചോരവറ്റിയപേറ്റുനോവിന്റെഹൃത്തിലാണെന്റെ താമസം .. കരുണാപൂത്തൊരാകാട്ടുപൂവിന്റെകനവിലാണെന്റെ മാനസം… മഴനനഞ്ഞനിലാവിനെപ്പോഴുംചിരിവിരിഞ്ഞാൽ ചന്തമാ .. കുളിരുകോരുമാകാറ്റുപോലെവിരലുതൊട്ടാൽ സ്വർഗമാ … സ്മരണവീണയിൽഉറവയൂറിയവരിനിറഞ്ഞ കവിതപോൽ മരണമെന്നേമയക്കുവോളംമതിവരില്ലാ സ്നേഹമെന്നിൽ അജികുമാർ

യുഎഇയില്‍ തൃശ്ശൂർ സ്വദേശി മരിച്ചു.

കൊവിഡ് ബാധിച്ച് യുഎഇയില്‍ കുന്നംകുളം സ്വദേശി മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.കുറെ വർഷങ്ങളായി ദുബായിൽ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്…

ജീവിതത്തിൽ നിന്നും പലായനം ചെയ്തവർ ==== Ashy Ashiq

പെട്ടെന്നൊരു ദിവസംകണ്ണും കാതും നഷ്ട്ടമായനഗരത്തിൽ നിന്നും നടത്തത്തിന്റെമടക്ക ടിക്കെറ്റെടുത്തവർ മടങ്ങുന്നു. പ്രതീക്ഷയുടെ ട്രാഫിക് പച്ചതെളിയാത്ത വഴികളിലൊക്കെവീടെന്ന വിദൂര സ്വപ്നത്തെസൂര്യന്റെ ഒളിച്ചുകളികളെകൊണ്ടളക്കുന്നു. വിണ്ടു കീറിയ വയലുകളുടെ ദാഹംപൊള്ളിയടർന്ന പാദങ്ങളിലേക്കെടുത്തുവെച്ച് ഭൂമിയിലെ ഉറവ തേടിയുള്ള യാത്ര. ശാഖകളെയെല്ലാംഉടലോടെ ചുമന്നു നീങ്ങുന്നമരങ്ങളാകവേ; നിരത്തുകളിലവർവേരിനെ തേടുന്ന ഇലകളായ്…