തീയിൽ കുരുക്കേണ്ട ചിന്തകൾ … VG Mukundan
ദുരന്തങ്ങളുടെ കടലിൽതുഴഞ്ഞ് തളരുന്നതുകൊണ്ടാകാംവിശപ്പിന്റെ നഗ്നതതെരുവോരങ്ങളിൽ അലയുന്നതുംഇരുട്ടിൽ വിൽക്കപ്പെടുന്നതുംതുന്നിക്കൂട്ടിയ സ്വപ്‌നങ്ങൾമണ്ണിടിഞ്ഞു തകർന്നതിനാലാവാംഏതു പെരുമഴയിലുംകണ്ണുകൾ നനയാത്തതുംകനൽ കത്തിതെളിയുന്നതുംമധുരംകിനിയുന്ന ഓർമകൾപോലുമില്ലാത്തതിനാലാകാംഉറുമ്പുകളരിയ്ക്കാത്തതുംതെരുവോര രാത്രികളിൽപായ വിരിയ്ക്കാതുറങ്ങുന്നതുംആകാശത്തിന് അതിരുകൾതിരിക്കാത്തതിനാലാവുംപക്ഷികൾ പട്ടിണികിടക്കാത്തതുംപട്ടയം കിട്ടാതെയുംഎവിടെയും ചേക്കേറുന്നതുംവഴിമുട്ടുന്ന ചിന്തകളുംവഴിതെറ്റിയ യാത്രകളുമാകാംജീവിതത്തെ ഇരുട്ടിലാഴ്ത്തുന്നതുംനിശബ്ദതയുടെ അഗ്ഗാധങ്ങളിൽമനസ്സ് വീണുപോകുന്നതും.. വി.ജി മുകുന്ദൻ(vgm)
