ഒരധിനിവേശത്തിന്റെ രഹസ്യകഥ
രചന : രശ്മി നീലാംബരി.✍️ ഒരു പ്രതികാരകഥഎഴുതിക്കൊണ്ടിരിക്കെആ കുളപ്പടവിലേക്ക്അവൾ വീണ്ടും ചെന്നു.ഓർമ്മകൾ നഷ്ടപ്പെട്ടമസ്തിഷ്കം പോലെ കുളം.അതിന്റെഉഷ്ണ സഞ്ചാരങ്ങളിൽ പോലുംഅവളോ, ആമ്പൽപ്പൂക്കളോവിരുന്നുവന്നിരുന്നില്ല.ഒരിക്കലും പിടിച്ചടക്കാൻകഴിയാതെ നിരന്തരം വളർന്നുകൊണ്ടേയിരുന്നമഹാ സാമ്രാജ്യമായിരുന്നുഅവൾക്കു കുളം.അതിപ്പോളൊരു നീർക്കുമിളയ്ക്കുള്ളിലേക്ക്ചുരുണ്ടുകൂടിയിരിക്കുന്നു.നഷ്ടപ്പെട്ട ആമ്പൽക്കാടുകൾവിരുന്നുവരുന്നതിനെപ്പറ്റിഒരിക്കലെങ്കിലുംസ്വപ്നം കണ്ടിരിക്കാമത്.പരിചയിക്കുന്തോറു-മപരിചിതമാവുന്നകുളവാഴപ്പടർപ്പുകളിൽഅവളുടെ ഓർമ്മകളുടക്കി നിന്നു.അപ്പോൾവാസന സോപ്പിന്റെഅവസാന മഴവിൽക്കുമിളയുംപൊട്ടിപ്പോയആ കടവിലിരുന്ന്ഭൂതകാലത്തിന്റെവിഴുപ്പുഭാണ്ഡമിറക്കുകയായിരുന്നവൾ.ചുവന്ന ആമ്പലുകൾക്ക്വേണ്ടിയുള്ളമത്സരങ്ങളിൽനീന്തലിനെപ്പറ്റി ചിന്തിച്ചു…