Category: പ്രവാസി

മന്ത്രവടി

രചന : കെ.ആർ.സുരേന്ദ്രൻ ✍ ഒരു കറുത്തറിബണായോടുന്നനിരത്ത്.പരസ്പരംഅഭിമുഖമായിഎന്റെയും നിന്റെയുംവാടക ഫ്ളാറ്റുകൾ.എന്നിൽ നിന്നുംനിന്നിലേക്കുള്ള ദൂരംകൈയ്യെത്തും ദൂരത്തെന്നപോലെ അടുത്ത്.പ്രഭാതങ്ങളിലെബാൽക്കണികളുടെഅരമതിലിൽകൈമുട്ടുകളൂന്നിസുഹൃത്തേനമ്മുടെ പരിചയംതുടങ്ങുന്നു.ആ പരിചയംഎത്ര വേഗത്തിലാണ്വളർന്ന് പടർന്ന്പന്തൽ തീർത്തത്.കറുത്തറിബണായോടുന്നനിരത്തിലൂടെയുള്ളനാമിരുവരുടെയുംലക്ഷ്യമില്ലാത്ത നടത്തകളിൽനമ്മൾ പങ്ക് വെച്ചരഹസ്യങ്ങളും,സ്വകാര്യ ദു:ഖങ്ങളും,ആഹ്ലാദങ്ങളും.അവിടവിടെ പടരുന്നകലാപങ്ങളും,യുദ്ധങ്ങളും തീർക്കുന്നചോരപ്പുഴകളും.ഡിസംബറിൻ്റെനിലാവിന്റെപാതയിലൂടെമണിപ്പൂരും,യുക്രൈനും,ഫലസ്തീനും,സുഡാനും,മ്യാന്മാറുമൊക്കെനമ്മുടെവർത്തമാനങ്ങളിലേക്ക്ക്ഷണിക്കാത്തഅതിഥികളായെത്തുമ്പോൾമഞ്ഞിൻപുതപ്പുകൾക്കുള്ളിൽകുളിർന്ന് വിറച്ചതും,ദൂരെയെവിടൊക്കെയോനിന്ന്കരോൾ സംഘങ്ങളുടെബാൻഡ് മേളങ്ങളും,ബെത് ലഹേമിലെപുൽത്തൊഴുത്തിൽഉണ്ണിയേശുപിറന്നതിന്റെപ്രഘോഷങ്ങളുംമന്ദ്രസ്ഥായിയിൽനമ്മുടെകാതുകളിലലച്ചിരുന്നത്സുഹൃത്തേനീയോർക്കുന്നുവോ?ആപത്തുകളുടെകുരിശിലേറുമ്പോഴുംമനുഷ്യർആഘോഷങ്ങൾക്ക് മുടക്കം വരുത്തില്ലെന്നകറുത്ത ഹാസ്യം…

അമ്മ

രചന : ബിനു മോനിപ്പള്ളി✍ അമ്മിഞ്ഞപ്പാലിന്റെ നറുമണമോലുന്നഅതിരറ്റ സ്നേഹമാണമ്മആദ്യമായ് നാവിൽ ഞാൻ കൊഞ്ചിപ്പറഞ്ഞൊരാകൽക്കണ്ട മധുരമാണമ്മഎന്നും, കൺകണ്ട ദൈവമെൻ അമ്മപേറ്റിപ്പെറുക്കുന്ന* നേരത്ത് കേൾക്കാത്തൊരി-‘ശ് ശ് ..” പാട്ട് പാടുമെന്നമ്മപുന്നെല്ലിൻ പൊടിയരി പേറ്റിയെടുത്തതിൽചക്കര ചേർക്കുമെന്നമ്മനല്ല, പായസമൂട്ടുമെൻ അമ്മചാണകത്തറയിലായ് പാ വിരിച്ചന്നെന്നെതാരാട്ടു പാടിയെന്നമ്മവിരലും കുടിച്ചു ഞാൻ…

ഫൊക്കാന മെഡിക്കല്‍ ,പ്രിവിലേജ് കാര്‍ഡ് പദ്ധതി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ പദ്ധതിയായ മെഡിക്കല്‍ കാര്‍ഡ്,പ്രിവിലേജ് കാർഡ് പദ്ധതി കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ മലയാളികൾക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫൊക്കാന…

ഇപ്പോൾ വൈറൽ ആയിരിക്കുന്നു പദമാണല്ലോ കുന്തി ദേവി.

രചന : ജെറി പൂവക്കാല ✍ ഇപ്പോൾ വൈറൽ ആയിരിക്കുന്നു പദമാണല്ലോ കുന്തി ദേവി. പലരും ഇതിനെ നെഗറ്റീവ് അർത്ഥത്തിലാണ് എടുത്തിരിക്കിന്നത്. ആരാണ് കുന്തി ദേവി എന്ന് മഹാഭാരതത്തിൽ നമ്മൾക്ക് കാണാം. ഒരു പാവം സ്ത്രീയായിരുന്നു കുന്തി.മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും…

പൂത്തിരുവാതിര.*

രചന : മംഗളാനന്ദൻ ✍ ആതിര വിരിഞ്ഞിടുംധനുമാസത്തിൻ,കുളിർ-രാവുകൾ വീണ്ടും വന്നീവാതിലിൽ മുട്ടീടുന്നു.നീയൊരു ഗ്രാമീണയാംപെൺകൊടി,വയലിലെചേറിന്റ മണം തിരി-ച്ചറിയാം നമുക്കെന്നും.മുണ്ടകൻ കതിരണി-ഞ്ഞിരുന്നു, പാടങ്ങളിൽപണ്ടു നാം പരസ്പരംകണ്ടുമുട്ടിയ കാലം.ഇന്നുമെൻ നിനവിലായ്പൂത്തു നിൽക്കുന്നു, നമ്മ-ളൊന്നിച്ചു നെഞ്ചേറ്റിയകനവിൽ തളിരുകൾ.കുളിരോർമ്മയിൽ പാട-വരമ്പിൽ കുടിൽ വെച്ചുപല നാളുകൾ പിന്നെരാപാർത്തുവല്ലോ നമ്മൾ.നാട്ടിലെ പടിപ്പുര-യുള്ള…

ഫൊക്കാനാ പെൻസിൽവാനിയ റീജിയണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി.

സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)✍ പെൻസൽവേനിയ : 41 വർഷത്തെ പാരമ്പര്യം പേറുന്ന പ്രവാസികളുടെ നോർത്തമേരിക്കൻ ആൻഡ് കാനഡയിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജണൽ കൺവെൻഷൻ പ്രൗഢഗംഭീരമായി ജനുവരി അഞ്ചാം തീയതി അഞ്ചു പി എം…

2024-ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷ്‌പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. ശ്രീകുമാർ ഉണ്ണിത്താൻ കർഷകശ്രീ; ലാലി കളപ്പുരക്കൽ പുഷ്‌പശ്രീ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പരിമിത കാലാവസ്ഥയിൽ പച്ചക്കറി കൃഷി ചെയ്യുവാൻ തൽപ്പരായവരെയും വീടുകളുടെ മുൻഭാഗം പൂന്തോട്ടങ്ങളാൽ മനോഹരമാക്കുവാൻ പരിശ്രമിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്ന മലയാളീ കൂട്ടായ്മയാണ് “അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്”. ന്യൂയോർക്കിലെ ക്വീൻസ് – ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി 2009-ൽ സ്ഥാപിതമായ പ്രസ്തുത മലയാളീ…

UK പഠനവും,ജോലി സാധ്യതയും..

രചന : വിനീത ശേഖർ ✍ ഇപ്പോൾ പലരും UK ഇൽ ബിരുദവും ബിരുദാന ന്തര ബിരുദവും നേടി അവിടെ ജോലികിട്ടാതെ നാട്ടിൽ തിരികെ വരുന്നതായും, പലരും,തുച്ഛമായ ശമ്പളത്തിൽ ജോലി കിട്ടി അവിടെ തന്നെ തുടരുന്നതും കണ്ടുവരുന്നുണ്ട്..ഇതിനെ സാധുകരിക്കുന്ന കുറെ ലേഖനങ്ങളും…

ഓസ്ട്രിയയിൽ അടുത്തത് എന്താണ്?

എഡിറ്റോറിയൽ✍️ ഓസ്ട്രിയയിൽ, ÖVP-യും SPÖയും തമ്മിലുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടു, ചാൻസലർ നെഹാമർ തൻ്റെ രാജി പ്രഖ്യാപിച്ചു. ഇനിയെന്ത്? ഒരു അവലോകനം.ഓസ്ട്രിയയിലെ സർക്കാർ ചർച്ചകൾ പരാജയപ്പെട്ടതിനും ചാൻസലർ കാൾ നെഹാമറിൻ്റെ രാജി പ്രഖ്യാപിച്ചതിനും ശേഷം, അദ്ദേഹത്തിൻ്റെ യാഥാസ്ഥിതിക ÖVP ഒരു പുതിയ…

മേൽവിലാസം

രചന : കെ.ആർ.സുരേന്ദ്രൻ ✍ വലിയ നഗരത്തിലെചെറുപ്പക്കാരൻസ്വന്തമായൊരുമേൽവിലാസംകളഞ്ഞുപോയവനാണ്.അവന്സ്ഥിരമായൊരുസ്ഥാപനമില്ല.സ്ഥിരമായൊരുതാവളവുമില്ല…എറിഞ്ഞുകൊടുക്കുന്നകപ്പലണ്ടികളുടെഎണ്ണക്കൂടുതൽനോക്കി അവൻസ്ഥാപനങ്ങൾ മാറുന്നു.കപ്പലണ്ടികളുടെഎണ്ണക്കൂടുതൽ ആത്മാർത്ഥതയുടെ മാനദണ്ഡമാകുന്നു.അവന്റെ രാവുകൾക്ക്ദൈർഘ്യംകുറവാണെന്നും.വൈകിയുറങ്ങിപുലർച്ചയുടെസബർബൻ ട്രെയിനും,ആൾക്കൂട്ടവുംസ്വപ്നം കണ്ട്അവൻതല്ലിപ്പിടച്ചെണീക്കുന്നു.സഹമുറിയന്മാർതമ്മിൽത്തമ്മിൽഅപരിചിതത്വത്തിന്റെപരിചയം മാത്രം.സൂക്ഷിച്ച് പോകണേ,സമയത്തിനാഹാരംകഴിക്കണേ,ചുമരില്ലാതെ ചിത്രമെഴുതാനാവില്ലെന്നോർക്കണേ,ചീത്തക്കൂട്ടുകളരുതേ,ജോലി കഴിഞ്ഞ്വേഗമിങ്ങെത്തിയേക്കണേയെന്നൊക്കെപ്പറഞ്ഞ്യാത്രയാക്കാൻഅമ്മയില്ലച്ഛനില്ല,ഭാര്യയില്ല,കാമുകിയില്ല.ആരുമില്ല.കവിഞ്ഞൊഴുകുന്നകമ്പാർട്ട്മെന്റിന്റെഉരുണ്ട തൂണിൽജീവൻ മുറുക്കിതൂങ്ങിയാടിയാണെന്നുംയാത്ര.പിടുത്തമങ്ങറിയാതയഞ്ഞാൽആ ജീവനടർന്ന്പാതാളത്തിലേക്ക്പതിക്കുന്നു.റെയിൽവേ തൊഴിലാളികൾസ്ട്രെച്ചറുമായോടിയെത്തിശവം കോരിയെടുക്കുന്നു.പ്ളാറ്റ്ഫോമിൽകോടിപുതച്ചുറങ്ങുന്നശവമായവൻ മാറുന്നു.കോടിയിൽചോരപടരുന്നു.ട്രെയിൻ കാത്ത്നില്ക്കുന്നവർനിസ്സംഗരായിനോക്കിയെന്നോ,നോക്കിയില്ലെന്നോവരാം.നിത്യദുരന്തക്കാഴ്ചകൾഅനസ്‌തേഷ്യ കൊടുത്ത്മയക്കിയവരാണവർ.അജ്ഞാത ശവങ്ങളുടെകൂട്ടത്തിലൊരുവനായിമോർച്ചറിയിലൊതുങ്ങുന്നു.അവനെത്തേടിയെത്താനാരുമുണ്ടാവില്ല.വൈകിയെത്താത്തവനെഅന്നദാതാവായസേഠ് അന്വേഷിക്കില്ല.പിറ്റേന്ന് മറ്റൊരുവൻസേഠിനെത്തേടിയെത്തും.നിസ്സംഗമാണ് നഗരം.നിസ്സംഗരായി മാറുന്നുനഗരമനുഷ്യരും.