തിരികെവന്നവർ.
കവിത : കത്രീന വിജിമോൾ* ഈ മൃദു മെത്തതൻ സുഖമെനിക്കേകുന്നുശരപഞ്ജരത്തിന്റെ കൂർത്തഭാവംചെവിയിൽ പെരുമ്പറ പോലെ മുഴങ്ങുന്നുഹൃദയത്തുടിപ്പിൻ പ്രതിധ്വനികൾസന്ദർശ്ശകർക്കനുവാദമില്ലെന്നുള്ളലിഖിതത്തിൽ മിഴിയൊന്നു പാഞ്ഞ നേരംആദ്യമായ് ആരോരുമില്ലാത്തവളെന്നബോധ്യമുൾക്കാമ്പിലുടലെടുത്തുകണ്മുനക്കോണിലെ കാത്തിരിപ്പിൻതിരിഎണ്ണയില്ലാതെ വരണ്ടുണങ്ങിഇടറുന്ന ശബ്ദത്തിലുലയുന്ന ജീവിതവൃക്ഷപത്രങ്ങൾ കൊഴിഞുവീണുസഹചരായ് ചുറ്റിലും കൂടെയുണ്ടായവർചലനമറ്റൊരു “കോറ”യാലെ മൂടിഉറ്റവരുടയവരാരുമേ ഒരുയാത്രാമൊഴികളോ അവസാന നോക്കുപോലുംഇല്ലാതെഎവിടേക്കോ ഭാണ്ഡത്തിലാക്കി…
