അഞ്ജാത കാമുകൻ
രചന : രാജു വിജയൻ ✍️ ഇന്നലെയുറക്കത്തിലാരെയോകാക്കുന്നൊരൻജാത കാമുകൻ വിരുന്നിനെത്തി..ഏറെ പഴക്കം വരച്ചു കാട്ടീടുന്നോരമ്പല കുളക്കൽപ്പടവതിലായ്…!മ്ലാനതയാർന്നൊരാ പൂമുഖം കണ്ടെന്റെമാനസമെന്തിനോ വേപഥുവായ്..നിലിച്ച കണ്ണുകളാരെയോ തേടുന്നതാരെയെന്നറിയുവാൻ ജിജ്ഞാസയായ്…ഏറെ പരിചിതമാർന്നൊരാ ശാലീനസൗകുമാര്യൻ എന്റെ നേർ ചിത്രമോ…?ഏതിരുൾക്കാട്ടിലും കണ്ടുമുട്ടീടുന്നസ്വപ്നങ്ങളറ്റൊരെൻ പാഴ്ച്ചിത്രമോ..?കാണുവാനിടയില്ലാ കൂട്ടുകാരിക്കായിവേദന പൂക്കുന്ന മുൾ മുരുക്കോ…?നീറുന്ന നെഞ്ചകം…
