പ്രവാസി മാനസം
രചന : അജികുമാർ നാരായണൻ ! ✍ സ്വപ്നങ്ങളുരുകുന്ന തീമണലിൽ,തീവ്രസ്വപ്നങ്ങൾ ഹോമിച്ചു തളരവേ ഞാൻസ്വപ്നങ്ങൾ നെയ്യുന്നൂ ,തളിരിടുവാൻസ്വപ്നങ്ങളാലൊന്നു പൂത്തീടുവാൻ ! സ്വന്തമായുള്ളവ, ദാരിദ്രത്തിൽ കട രേഖകൾസ്വത്തായ് കുമിഞ്ഞുകൂടീടവേ,സ്വയംവിധിപ്പൂ ,ഞാനുമേകാന്തതയുടെസ്വച്ഛന്ദമാമീ പ്രവാസികാലത്തെയും ! സ്വയമെരിഞ്ഞിട്ടു,കണ്ണിൽതെളിച്ചമായ്സ്വപ്നവഴികളിൽ നടന്ന താരകംസ്വപ്രകാശത്തെ കടംനൽകി വീണ്ടുമീ ,സ്വപ്നാടകനെ സ്വന്തമാക്കിടുവാൻ…
