പ്രയാണം
രചന : കെ.ആർ.സുരേന്ദ്രൻ ✍ അവരിൽ യൗവ്വനംതുടിച്ച് നിന്ന നാൾഅവർക്ക്മരണംവഴിമാറി നടന്നകാമുകനായിരുന്നു.അവർക്കോജീവിതംഇരുണ്ടതുരങ്കത്തിലൂടൊള്ളപ്രയാണവും.അവർമരണത്തെ ഉപാസിച്ചു.ഉപവസിച്ചു.സ്വന്തങ്ങളും,ബന്ധങ്ങളും,മിത്രങ്ങളുംഅപരിചിതത്വത്തിന്റെമുഖങ്ങളുംഞെട്ടറ്റപൂക്കളായിവീണപ്പോൾഅവരുംഅക്കൂട്ടത്തിൽഒരു പൂവായിരുന്നെങ്കിൽഎന്നാശിച്ചു.ഗംഗകാലം പോലെകുതിച്ചൊഴുകിഅവരറിയാതെ,ആരോരുമറിയാതെ.ജീവിതത്തിന്റെപാലത്തിലൂടെയൗവ്വനവും,മധ്യാഹ്നവും,അപരാഹ്നവും,സന്ധ്യയും,രാത്രിയുമണഞ്ഞപ്പോൾഅവർക്ക്ജീവിതത്തോട്അഗാധമായപ്രണയം തോന്നി.അപ്പോൾ മരണംഎവിടെ നിന്നോ ഒക്കെകാലങ്കോഴിയായികൂവിഅവരുടെ ചെവികൾകൊട്ടിയടച്ച്ഭയപ്പെടുത്തി.അവർജീവിതത്തിന്റെ തൂണിൽവാർദ്ധക്യത്തിന്റെമെലിഞ്ഞ്ജരബാധിച്ച്ശുഷ്ക്കമായകൈകളോടെവലിഞ്ഞ് കയറാൻവിഫലശ്രമം നടത്തിനോക്കാതിരുന്നില്ല.ഊർന്ന് വീണ്പിടഞ്ഞെണീക്കാൻഅവർപെടാപ്പാട് പെട്ടു.കൊഴിഞ്ഞ് വീണപൂക്കളായിഅവരിൽനഷ്ടബോധംവളർന്നു.ഓരോമരണവാർത്തകളുംഅവരിൽഇടിമിന്നലുകളായി.ജീവിതംഎത്രയോ സുന്ദരമെന്ന്അവരപ്പോൾഓർത്തിരിക്കണം.തന്റെജീവിതപങ്കാളിയായിരുന്നമനുഷ്യനുംഇങ്ങനെയൊരു ഘട്ടംപിന്നിട്ടിരുന്നല്ലോഎന്നവർ ഓർത്തിരുന്നോഎന്തൊ……