തിരുപ്പിറവി
രചന : ചോറ്റാനിക്കര റെജികുമാർ✍ ദൂരെയായ് തെളിഞ്ഞൊരുതാരകം വഴികാട്ടിമന്നവർ മൂവർചേർന്ന-ങ്ങ:ത്തിരു പാത തേടി..അങ്ങവരെത്തിച്ചേർന്നൂപുൽക്കൂട്ടിൽ ശാന്തനായിമയങ്ങും മണിപ്പൈതൽതൻ ചാരത്താഹ്ലാദത്താൽ..ആട്ടിടയർ കൂട്ടമായ്ആനന്ദാശ്രുക്കൾ പൊഴി –ച്ചേവരുമൊന്നിച്ചൊന്നായ്യേശുവേ വണങ്ങുന്നൂ..മണ്ണിലും വിണ്ണാകെയുംസത്യസമാധാനത്തിൻവെള്ളരിപ്രാക്കൾ പറ –ന്നൂല്ലസിക്കുന്നൂ നീളേ..പൈതലിൻ പിറവിയിൽആമോദത്തോടന്നവർഏറ്റുപാടീടുന്നല്ലോതിരുനാമകീർത്തനം..സന്മനസ്സുള്ളോർക്കെല്ലാ-മീ:ഭൂവിൽ സമാധാന-മെന്നരുൾ ചെയ്തോരുണ്ണി –മിശിഹായേ വാഴ്ത്തുന്നൂ..വൈയ്ക്കോലിൻ തൊട്ടിൽ തന്നിൽകുഞ്ഞിളം കരങ്ങളാ-ലേവർക്കും നൽകീടുന്നൂസ്നേഹവായ്പ്പുകൾ…
