Category: പ്രവാസി

യക്ഷി

രചന : പി.കെ.രവി (P. K. R) ✍️ പഞ്ചവർണ്ണകാട്ടിലെപാലരുവിക്കരയിലെപാലമരക്കൊമ്പിൽ നിന്നുംപാതിരാത്രിയിൽപാലപ്പൂ വിടരുംസുഗന്ധമൊഴുകി…നിലാവു വീണൊഴുകുന്നഅരുവിക്കരയുടെ തീരത്ത്നിഴലില്ലാതവൾ വന്നു.നിശയുടെ നിശ്ശബ്ദതകീറി മുറിക്കുംകാൽത്തള ധ്വനിനേർത്തൊരു കാറ്റിൽ മുഴങ്ങി.പ്രണയം തുളുമ്പുന്നവളുടെമിഴിയിൽകാമം വിടരുന്നല്ലോ…കാമിനിയായവൾ മാറും നേരംമേനിയിലാകെകുളിരും കോരി.പാൽനിലാവുടുത്തവൾപാദം മുട്ടെകാർകൂന്തലഴിച്ചിട്ടു.കാറ്റിൽ പാറുംകേശചുരുളഴിഞ്ഞു പറന്നു.പൂർണ്ണേന്ദുവിൻപൂമുഖവും മറച്ചു.കൂരിരുളിലവളുടെരുദ്രതാണ്ഡവനൃത്തംതുടങ്ങിയതുതാരകങ്ങൾ പോലുംഅറിഞ്ഞില്ല…….!!

ഒരു പൈങ്കിളിക്കവിത

രചന : സുമോദ് പരുമല ✍️ എനിയ്ക്കറിയാം,നിനക്കൊരിയ്ക്കലുംപഴയ നീയാവാനാവില്ലെന്ന് ..നീയല്ലാതായിത്തീർന്നനിന്നോട് ‘ചോദിച്ചു ‘വാങ്ങുന്നതെന്തുംപഴയ നിന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും .ഓരോ താരതമ്യവും ഓരോ പുതിയമുറിവുകൾ തീർത്തുകൊണ്ടേയിരിയ്ക്കും .ഒരിയ്ക്കലും തുന്നാനാവാത്തവൻമുറിവിലേക്ക് പുതിയപുതിയ മുറിവുകൾചേർത്തുകൊണ്ടേയിരിയ്ക്കുമ്പോൾഎന്നെങ്കിലും എൻ്റെ സ്നേഹമാപിനിയിലെഏതെങ്കിലുമൊരു തീക്കുമിള നിന്നെവെറുത്തുപോയാൽനിന്നോട് ഞാൻ തോറ്റുപോവില്ലേ??തോർന്നുതോർന്നുതീർന്നനമ്മുടെ മഴകൾ ..കടപുഴകിയ പാലമരങ്ങൾതകർന്നുടഞ്ഞ…

ഇനിയെന്റെ…

രചന : മുരളി രാഘവൻ ✍️ ഇനിയെന്റെ രാവുകളിൽനിലാവായി നീ വരുമോ,ഇനിയെന്റെ സ്വപ്നങ്ങളിൽനറുപൂവായി നീ വിരിയുമോ?മൗനത്തിന്റെ തീരത്ത്ഞാൻ തനിച്ചിരിക്കുമ്പോൾ,എന്റെ ഹൃദയം തേടുന്നമധുരസ്വരമായി നീയാകുമോ?പറയാതെ പോയ വാക്കുകൾമിഴികളിൽ നിറയുമ്പോൾ,പറയാൻ മറന്ന സ്നേഹംഒരു പുഞ്ചിരിയായി നീയാകുമോ?കാലം നമ്മളെരണ്ടു വഴികളിലാക്കിയാലും,ഓർമ്മയുടെ വഴിത്താരയിൽഎന്നെ കാത്തുനിൽക്കുമോ?ഇനിയെന്റെ ശ്വാസത്തിൽനിന്റെ പേരുണ്ടാകുമോ,ഇനിയെന്റെ…

ശുഭദിന സന്ദേശ സചിത്ര കവിത

രചന : ശ്രീകല മോഹൻദാസ് ✍ മേലെ മാനത്തിൻ മുറ്റത്തു പൊൻനാണയം പോൽപൗർണ്ണമിച്ചന്ദ്രനുദിച്ചുയർന്നു..അതു കണ്ടു താഴെ മയിൽപ്പേടകൾആനന്ദ നൃത്തം ചവിട്ടുകയാണു..ആൺ മയിലിനെപ്പോൽ പീലി നീർത്തിആടുവാനവയ്ക്കാവില്ലയെങ്കിലുംമുറ്റത്തു തത്തി ത്തത്തി ചുവടുകൾ വെച്ചുഉള്ളിലെ ആഹ്ലാദം പങ്കു വെക്കുന്നു ..സ്വർണ്ണ ഗോളം പോൽ തികഞ്ഞ വൃത്ത…

ചിറകുകൾ തുന്നുന്ന സ്വപ്നാടക

രചന : അൻസൽന ഐഷ ✍️ മറന്നുപോയ പ്രണയത്തിന്റെമാറ്ററിയാൻ, ഉരച്ചുനോക്കുന്നതിരക്കിലാണോ?അടച്ചിട്ട മുറിക്കുള്ളിലെചുമരുകൾ പറയില്ലേ,നഷ്ടപ്പെടുത്തിയനിശ്വാസങ്ങളുടെഗതിവിഗതികളെക്കുറിച്ച്.വിശാലമായൊരാകാശംകാണാൻ ജനലഴികൾപരിമിതമാണെന്നറിഞ്ഞിട്ടുംകരകര ശബ്ദമുണ്ടാക്കുന്നവാതിൽ തുറക്കാൻപേടിയാണോ?ചിറകുമുളച്ചിട്ട് പറക്കാനിരുന്നവിഡ്ഢിവേഷത്തിന്റെകരിഞ്ഞുപോയ സ്വപ്നങ്ങളുടെഭാണ്ഡമെടുക്കാൻപോലു-മാവതില്ലാത്ത ചുക്കിച്ചുളുങ്ങിയവിരലുകൾക്ക് അടച്ചവാതിലൊന്നു തുറക്കാൻകെൽപ്പില്ലെന്നാണോ?മനഃപൂർവമല്ലാത്തത്യാഗത്തിന്റെ നിരാശച്ചിറകുകൾമുളച്ചിട്ടുംപറക്കാതെപോയദേഹത്തിനെഉള്ളറകളിലൊളിപ്പിച്ചതേങ്ങലുകൾഓർമ്മിപ്പിക്കുന്നുണ്ടോ?ഇനിയും സ്വപ്നങ്ങൾക്കുപറക്കാൻ ചിറകുകൾതുന്നേണ്ടതുണ്ടോയെന്ന്..?

ശവപ്പറമ്പ് (ഗദ്യകവിത)

രചന : ബദറുദ്ദീൻ പി കെ ✍️ രാത്രി പെയ്യാൻ തുടങ്ങുമ്പോൾനഗരം പതുക്കെ ഉറക്കത്തിലേക്ക് ചായും.​പക്ഷേ,ശവപ്പറമ്പിന് ഉറക്കമില്ല.​അവിടെ ചില രാത്രികൾക്ക്മരണത്തേക്കാൾ വലിയനിശ്ശബ്ദതയുടെ കനമുണ്ട്.​ദൂരെ നിന്നൊരു ആംബുലൻസ്ചുവന്ന വെളിച്ചം കറക്കിക്കൊണ്ട്വന്ന് നിലവിളിയോടെ നിൽക്കും.​വാതിൽ തുറക്കും.​ആരുടെയോ ഓർമ്മകൾവെളുത്ത തുണിയിൽ പൊതിഞ്ഞ്പുറത്തിറങ്ങും.​വന്നവർപേര് പോലും ചൊല്ലാതെതിരിഞ്ഞുനടക്കും.​ആരും കാത്തുനിൽക്കാനില്ലാത്തവരുടെഅവസാന…

ഓർമ്മയായൊഴുകുന്നു…🌷🌹

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഒരു കുളിർത്തെന്നലാ-യോർമ്മതൻ ചില്ലയിൽമെല്ലെത്തലോടിക്കടന്നുവന്നീ,ദിനംചെല്ലച്ചെറു കാറ്റിലെന്റെയാ, ബാല്യകംഉല്ലസിച്ചാനന്ദ മധു നുകർന്നാ, ദിനംമുല്ലച്ചെടികളിൽ പൂവിരിഞ്ഞെത്തുന്നവല്ലിപോലെന്നെത്തലോടിയ സുസ്മിതംഉല്ലാസകവിതയായറിയുന്നതിൻ സുഖംപ്രിയപെങ്ങളായിപ്പിറന്നയാ, നന്മനം.വല്ലിക്കുടിലുപോലുള്ള ഗൃഹത്തില-ന്നുത്സാഹ,യുന്മേഷ വത്സരം ദുർല്ലഭംചൊല്ലിപ്പറഞ്ഞു പഠിച്ച പാഠങ്ങൾ ഞാൻമെല്ലെക്കവിതയായ്ച്ചൊല്ലിയാ,ക്കാതിലും.തെല്ലുവളർന്നുണർന്നഴകിൻ നവസ്മിതം;ഉല്ലാസ പറവകളായന്നു നിർണ്ണയംനല്ല വസന്തമായെന്നിൽ ലയിച്ചു ചേർ-ന്നല്ലികൾ…

അസാധ്യമായതിനെ സാധ്യമാക്കിയ ഫൊക്കാനയുടെ ഗിന്നസ് വേൾഡ് വിജയഗാഥ.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ദൃഢനിശ്ചയവും അർപ്പണബോധവും കൂട്ടായ പരിശ്രമവും കൊണ്ട് അസാധ്യമായതിനെ സാധ്യമാക്കിയതാണ് ഫൊക്കാനയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് വിജയഗാഥ. അനവധി വെല്ലുവിളികളും പ്രതിസന്ധികളും മറികടന്ന്, ഐക്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറിയപ്പോൾ അസാധ്യത്തിന്റെ വാതിലുകൾ തുറന്നു. വെറും ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട്…

നാൽപതുകൾക്ക് ശേഷമുള്ള സ്വയം മടക്കം

രചന : സംഗീത ഹരി ✍️ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് “Self Love.”നാൽപതുകൾ കഴിഞ്ഞാൽ നമ്മൾ നമ്മളിലേക്ക് മടങ്ങണം എന്ന് പലരും പറയുന്നു.ഒറ്റയ്ക്ക് യാത്ര ചെയ്യണം.ഒറ്റയ്ക്ക് കോഫി കുടിക്കണം.ഒറ്റയ്ക്ക് സിനിമ കാണണം.ഒറ്റയ്ക്ക് സന്തോഷിക്കാൻ പഠിക്കണം.…