കടലാസ്സുപൂക്കൾ
രചന : കെ.ആർ.സുരേന്ദ്രൻ✍️ ഋതുപ്പകർച്ചകൾ പോലെ,ആഴ്ചയിൽഒരുവട്ടംആടയാഭരണങ്ങളണിഞ്ഞ്,വസന്തം പോലെഅവർ വരുന്നു.ശീതീകരിച്ചസ്വീകരണമുറിയിലെദീർഘചതുരമേശക്ക് മേൽവർണ്ണപ്പൂക്കളണിഞ്ഞ്മേശവിരി,വിരിക്ക് മേൽസൺമൈക്ക,അതിന് മേൽഫ്ളവർ വേസ്,ചുറ്റും കൂടിയിരുന്ന്മൗനം ധ്യാനിക്കുന്നവെൽവെറ്റ് കസേരകളും.കടന്ന് വരുന്നവസന്തത്തിന്ആതിഥ്യമരുളി അവളും,കസേരകളും.ചമയങ്ങളുടെ ധാരാളിത്തത്തിൽഅവർ അമർന്നിരുന്ന്പരസ്പരം നോക്കിചിരിച്ചുംകുശലം പറഞ്ഞും,ശീതളപാനീയങ്ങൾമോന്തിയും, ഭക്ഷിച്ചും ‘അങ്ങനെ…..ഒരു കൃത്രിമവസന്തംഅവളുടെപൂമ്പാറ്റയാകാനുള്ളസ്വപ്നത്തിന്റെനാളത്തെഊതിക്കെടുത്തുന്നതായിവേദനയോടെഅവളറിയുന്നു.അവരുടെ പൊങ്ങച്ചങ്ങളുടെചെളിവെള്ളപ്പാച്ചിലിൽഅവൾക്ക്മനം പുരട്ടുന്നു.പാദസരം കിലുക്കിയൊഴുകുന്നഒരു തെളിനീരരുവിയെഅവൾ കൺമുന്നിലേക്ക്ആവാഹിച്ച്വരുത്തുന്നു.ഒരു കൈക്കുമ്പിളിൽവെള്ളവുമായിമുഖത്തോടടുപ്പിച്ചനാളുകളെ ആരോഅവൾക്ക്…