രചന : എം. എ. ഹസീബ്* സ്വത്വത്തെ വാക്കിൽകുരുക്കിയാലതിനുഅടയാളാമെന്നുപേരു ചൊല്ലാം.‘ഞാൻ’- എന്നെനിക്കുഞാൻ നൽകുമാകാരം,ക്ഷിപ്രമൊടുങ്ങും,അതുമുതൽ ഞാനുംഅടയാളമായ് മാറിടും!സൂര്യാംശു പോലെസ്ഫുരണം ചെയ്യുന്നസത്യ പ്രകാശിതംഇന്നുകളാണെന്റെനാളേക്കടയാളം.എന്റെ,കാല്പനീകാകാശം,അക്ഷരപ്പൂക്കളാൽകവിത കോർക്കുന്നചിന്തകൾക്കടയാളമാകുന്നു.ആകുലതകളിൽ,വ്യഥ വീഥികളിൽ,അതിജീവനപർവ്വങ്ങളിൽ,ആ കണ്ഠാന്ധകാരഏകാന്ത മൗനങ്ങളിൽ,ആൾക്കൂട്ടാരവങ്ങളിൽ,അഖിലാണ്ഡമണ്ഡലംഅടയാളങ്ങൾ..ദിന വട്ടങ്ങളെന്നിൽനിറക്കുംനൂറുനൂറായിരംഅടയാളങ്ങൾ.കാല ചക്രങ്ങളേറെകറങ്ങുമിനിയും,മരണം,മണൽവിരിപ്പിലുറക്കുമ്പോൾഓർമ്മ മറക്കുംപിന്നെയും പിറക്കുംപരമ്പരകൾതലമുറകൾപ്രപിതാവിനേയുംമറന്നിടാമെങ്കിലും,ആർക്കുമറിയാ-തടയാളമായ്,ഞാൻ പിറവികൊണ്ടേയിരിക്കും.!