രചന : ഷിബു കണിച്ചുകുളങ്ങര.
അരുതരുത് കണ്ണാ നീ പിണങ്ങരുതേ
അരുതരുത് കണ്ണാ നീ ഉറങ്ങരുതേ
നറുംതളിരില തുളസികൾ തളിക
നിറയേ , പൂക്കളും മാലകളും
പൂപ്പാലികയിൽ നിറച്ച് ആയിരങ്ങളും
പുഞ്ചിരി പുലരൊളിയിൽ കതിരവനും
തൊഴുത് നമിക്കാൻ കാത്തു നില്ക്കുന്നു
അമ്പലപ്പുഴ ഉണ്ണിക്കണ്ണാ ഉണരുണരൂ
അരുതരുത് കണ്ണാ നീ പിണങ്ങരുതേ
നിൻ ശ്രീലക പടിപ്പുര നിന്ന് ഞാൻ
തൊഴുതു നിർമ്മാല്യം കാണാതേ പോന്നു
നവ നവ കീർത്തനങ്ങൾ ചൊല്ലുന്ന ശ്രേണി
യിൽ ഭക്തിയോടെന്നും ഞാനുമുണ്ടേ
അമ്പലപ്പുഴ കണ്ണാ ഭഗവാനേ മിന്നുന്നു നീയെ
ന്റെയുള്ളിൽ ആത്മ സംതൃപ്തിയായ് പ്രഭോ.
അടിപതറാതെ മുന്നേറാൻ കാത്തീടണേ
നീർക്കുമിളയാം ജീവനേ കൈവിടല്ലേ പ്രഭോ.

