മരണശേഷം എന്നെ കൊണ്ടുപോകുമ്പോൾ…
രചന : എസ്. ജയേഷ് ✍ എസ്.ജയേഷിന് ആദരാഞ്ജലി.. വെള്ളിയാഴ്ച കൊണ്ടുപോകരുത്,രണ്ട് ദുഃഖവെള്ളികൾ എന്തിനാണ്?ശവമഞ്ചം ഒഴിവാക്കുക,രാജാവല്ല മരിച്ചതെന്ന് അറിഞ്ഞോട്ടെ!വിലാപങ്ങൾ ഒട്ടും വേണ്ട,ഇനിയൊന്നുകൂടി ലോകം താങ്ങില്ല.പൂക്കളും സുഗന്ധലേപനങ്ങളും തൊടരുത്,കുട്ടികൾക്കത് സങ്കടമാകും.ഇടവഴിയിലൂടെ കൊണ്ടുപോകരുത്,കമിതാക്കൾക്ക് സ്വകാര്യത ആവശ്യമാണ്.പഴയ കാമുകിമാരെ അറിയിക്കരുത്,അവരുടെ ഭർത്താക്കന്മാർ യാത്രയിലാകും.നിലാവുള്ള രാത്രികളെ വിളിയ്ക്കരുത്ചീവിടുകളുടെ…