ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: April 2025

അഷ്ടഫലസാഭലൃം**

രചന : ഷിഹാബ് കേരളപുരം ✍️ വന്നുകാണിക്കയായ്,വിഷുദിനം കണിയായ്,വിഭവമാർന്ന കനികളായ്,വിശുദ്ധമാം കണി പൂവായ് .വൈവിദ്ധ്യമാര്‍ന്ന കലയായ്,വരുംകാല കലയായ്,വരണം ചാരേ വിലസിതമായ്,വിശ്വസ്നേഹ പൂവായ്.വിണ്ണിൻ നക്ഷത്രപൂവായ്,വിലസി നിൽപ്പൂ പൂകണിയായ്,വിടരും സ്വർണ്ണദലമായ്,വിശാലമനചിന്താചിന്തുകളായ്.വരിക്കുന്നു നിറമായ്,വിശ്വമിതിൽ കനൃകയായ്,വിശാലമാനമനങ്ങളായ് ,വിൺ സ്വർണ്ണതിലകമായ്.വിലസുകനീയായ്,വിശ്വം ചരിക്കുംവരേയ് ,വക്ഷമാംപക്ഷമായ്,വാർകണ്ണമണിയായ്.വാർമഴയായ് ,വർഷിപ്പതായ് ,വിശ്വപൂവായ്,വക്ഷസ്സായ്.വരികളായ്,വിഭവങ്ങളായ് ,ചേലാർന്നകാന്തിയായ്,വരിക ചാരത്ത്…

താളം

രചന : കെ.ആർ.സുരേന്ദ്രൻ✍️ സാർത്രോ,സീമോൻ ദ് ബുവ്വയോ,ഔസേപ്പിൻ്റെയും,ജാനുവിൻ്റെയുംജീവിതപാഠാവലിയിൽവന്നിട്ടൊന്നുമല്ലാ,ഇരുവരുംഒരു കൂരക്ക് കീഴിൽഅന്തിയുറങ്ങാൻതീരുമാനിച്ചത്.സാർത്രിനേയോ,സീമോൻ ദ് ബുവ്വയേയോഅവരറിഞ്ഞിട്ടില്ല.കേട്ടിട്ടില്ല.കല്യാണംഒരു ബൂർഷ്വാപരിപാടിയെന്ന്മുപ്പത് വെള്ളിക്കാശിന്സാർത്രും,സീമോൻ ദ് ബുവ്വയുംകല്യാണത്തെഒറ്റിക്കൊടുത്തത് പോലെഔസേപ്പും,ജാനുവുംഒറ്റിക്കൊടുത്തിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംദേവാലയങ്ങളേയും,രജിസ്‌ട്രാറാപ്പീസിനേയുംതള്ളിപ്പറഞ്ഞത് പോലെഔസേപ്പും, ജാനുവുംതള്ളിപ്പറയാൻപോയിട്ടുമില്ല.അതവർക്ക്വിഷയമായതുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംഎഴുതിയത് പോലെസാഹിത്യമോ,തത്വചിന്തയോഔസേപ്പും,ജാനുവുംഎഴുതിയിട്ടുമില്ല.സാർത്രും,സീമോൻ ദ് ബുവ്വയുംപ്രശസ്തരായത് പോലെഔസേപ്പും,ജാനുവുംപ്രശസ്തരുമായില്ല.അതിൽവിശ്വസിച്ചുമില്ല.പലകാലത്തായിനഗരത്തിലെത്തി,ഒരേ ആപ്പീസിൽജോലി നോക്കിപരിചയപ്പെട്ടെങ്കിലുംപ്രണയിച്ചിട്ടുമില്ല.എങ്കിലുംഔസേപ്പും,ജാനുവുംഒരു നാൾ തീരുമാനിച്ചുഒരുമിച്ചങ്ങ് ജീവിക്കാൻ.തോന്നുമ്പോൾ…

മേട പുലരി

രചന : സഫീല തെന്നൂർ ✍️ വസന്തം വന്നടുത്തുപൂക്കൾ വിടർന്നു വന്നുപാരിൽ സുഗന്ധം വന്നണഞ്ഞുപാരിൽ സുഗന്ധം വന്നണഞ്ഞു…….ഇന്നോളം പൂക്കാത്തചെടികളിൽ ഓരോരോപൂമൊട്ടു വന്നു വിടർന്നുവന്നുപൂമൊട്ടു വന്നു വിടർന്നു വന്നു ……വാനോളം തേജസിൽഉണരുന്ന പൂക്കളിൽസ്നേഹത്തിൽ വസന്തം വന്നടുത്തുസ്നേഹത്തിൻ വസന്തം വന്നടുത്തു…..പൂമുല്ല പാരിൽ വിടർത്തുംസുഗന്ധത്തിൻ്റെ പരിമളം…

വിഷുക്കണി

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍️ വേനൽച്ചൂടിന്നാശ്വാസവുമായ്പുതുമഴ പെയ്ത് ഭൂമിതണുത്തുകർഷകർ വിത്തുവിതച്ചൊരുപാടംപൊട്ടിമുളച്ചു വയലേലകളിൽപച്ചപ്പായൊരു പാടം കണ്ട്ഭൂമിപ്പെണ്ണും നിന്നു ചിരിച്ചുവിഷുപ്പക്ഷി പാടിനടന്നുകർണ്ണികാരം പൂത്തുലഞ്ഞാടിചക്കര മാവിൻ കൊമ്പിലിരുന്ന്പുള്ളിക്കുയിലുകൾ നീട്ടിപ്പാടികാറ്റേ കാറ്റേ കുഞ്ഞിക്കാറ്റേഒരു കുട്ട മാമ്പഴം വീഴ്ത്താൻ വായോകുട്ടികളെല്ലാം ആർത്തു വിളിച്ച്മാവിൻ ചോട്ടിൽ ഓടി…

മേടപ്പുലരി

രചന : സി.മുരളീധരൻ ✍️ ഏവർക്കും നന്മ നിറഞ്ഞ”വിഷു ” ആശംസകൾ 🙏 മേടപ്പുലരി വന്നെത്തി വീണ്ടുംകാട്ടിലും നാട്ടിലും കൊന്ന പൂത്തുപാടാൻ വരില്ലേ വിഷു പക്ഷികൾഓടിയെത്തില്ലയോ ബാല്യമെല്ലാം?! ഓർമ്മയിലുണ്ടേറെ ബന്ധു മിത്രംഓർത്തുല്ലസിക്കാൻ വിഷു വിശേഷംകണിയൊരുക്കും നേരമെൻ്റെയമ്മകണ്ണനോടെന്തോ ചിരിച്ചു ചൊല്ലികളിയാക്കി അച്ഛൻ ചിരികളിയിൽകളകളം…

കുറുനരി മോഷ്ടിക്കരുത്

രചന : ബിനോ പ്രകാശ് ✍️ മകൾക്ക് ഡോറയുടെ പ്രയാണം കാണുന്നതാണിഷ്ടം.വില്ലനായ കുറുനരിയോട് ഡോറ പറയുന്ന ഡയലോഗ് അവൾ കാണാപ്പാഠം പഠിച്ചു വെച്ചിരിക്കുകയാണ്കുറുനരി മോഷ്ടിക്കരുത്. അവളുടെ ജീവിതം ഡോറയുടെ ലോകത്തിലാണ്.കുസൃതി കാട്ടുമ്പോഴൊക്കെ കുറുനരി വരുമെന്ന് പറഞ്ഞാണവളെ പേടിപ്പിക്കുന്നത്.ഓഫീസിൽ പോകുന്നവർക്ക് ഒരു ജോലി…

മഴ

രചന : ഷീല സജീവൻ ✍️ എന്തിനെന്നറിയില്ല മഴയെ ഞാനെന്തിനോവല്ലാതെ സ്നേഹിച്ചിരുന്നിരുന്നുഎഴുതിയാൽ തീരാത്ത കവിതപോൽമഴയെ ഞാൻ നെഞ്ചോട് ചേർത്തു-പുണർന്നിരുന്നുവിരഹാർദ്ര നൊമ്പരക്കുളിരു പോൽ –മഴയെന്റെസിരകളിലാകെ നിറഞ്ഞിരുന്നുമഴയുടെ കാതിൽ ഞാൻ ഗതകാല –സ്‌മൃതികളെമധുരമായെന്നോ പറഞ്ഞിരുന്നുകദനം പുകയുമെൻ ഹൃദയത്തെ –മഴയെന്നുംമിഴിനീരു തൂവി നനച്ചിരുന്നുമഴയുടെ താളലയത്തിലെൻ ശാഖിയിൽസുരഭിലസൂനം…

ചാത്തനും ഞാനും

രചന : ദീപ്നാദാസ് അണ്ടലൂർ✍️ കിഴക്കിനിയിലെ കിണറിന്റടുത്ത്കണ്ണാം തൊടിയിലെ പക്ഷിഎന്നും വെള്ളം കുടിക്കാൻ വരും.ഞാനാണെങ്കിൽ പട്ടുപാവാടയിട്ടകൈതപ്പൂവിന്റെ മണമുള്ള പെൺകിടാവ്.ഒരു ദിവസം പക്ഷി എന്നെ നോക്കി പുഞ്ചിരിച്ചു.എന്നും വരാറുള്ള പക്ഷിയോട് എനിക്ക് അതിഭയങ്കരമായ പ്രണയം.പക്ഷി പേരു പറയാതെ കടന്നു കളയും.മുത്തശ്ശി പറഞ്ഞു.അത് ചാത്തനാണ്.നിന്റെ…

പ്രീയപ്പെട്ട വർക്ക്‌ വിഷു ദിന ആശംസകൾ

രചന : പട്ടം ശ്രീദേവിനായർ ✍️ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!()