വേലയായ്, കൃഷിക്കാലമായ്!
രചന : ശ്രീനി നിലമ്പൂർ✍️ തുടുത്തു നിൽപ്പുണ്ടുടയോൻ കിഴക്ക-ങ്ങെടുപ്പു കണ്ടാൽ മൽഗോവപോലെ!തിടുക്കമോടവൻ കുതിച്ചുയരവേഅടുത്തുകൂടിടാൻ കൊതിച്ചുപോയിടും ! ചുവന്നു പൂർവ്വദിങ്മുഖം ദിനേനപോൽദിവാകരൻ മന്ദം മിഴിതുറക്കയായ് .അവനിയിൽ ഭേരിതുടങ്ങി മെല്ലെഗോവടക്കം കുക്കുടൻ തുടങ്ങി കീർത്തനം. ചിലച്ചുണർന്നൂ വർണ്ണവ്യാജികൾ വാനിൽ,നിലച്ചു രാവിന്റെ സംഭ്രാന്തരാഗം .കുലച്ചവില്ലായ് ചക്രവാളം…
