Month: May 2025

ഒരു പുരുഷനെ മനസിലാക്കാൻ നീയടക്കമുള്ള ഒരു പെണ്ണിനും കഴിയില്ല.

രചന : അഞ്ചു തങ്കച്ചൻ.✍ ഒരു പുരുഷനെ മനസിലാക്കാൻ നീയടക്കമുള്ള ഒരു പെണ്ണിനും കഴിയില്ല.സ്നേഹം, കരുതൽ,ഇതെല്ലാം നിങ്ങൾ പെണ്ണുങ്ങൾക്ക് വേണം. ഇതൊന്നും ഞങ്ങൾക്ക് ആവശ്യമില്ലല്ലോ, കല്ലാണല്ലോ ഞങ്ങളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് അല്ലേ?റിയാൻ ദേഷ്യത്തോടെ പറഞ്ഞുഇതെന്താ റിയാൻ ഇപ്പോൾ ഇങ്ങനെ ഒരു സംസാരം?എനിക്ക്…

മുൾമരങ്ങൾ

രചന : ഗഫൂർകൊടിഞ്ഞി✍ കടലെടുത്തതിൽ മിച്ചംകയ്യേറിയ മൂന്നിലൊന്ന് മണ്ണ്,നിരപരാധരുടെ ചോരക്കറകളാൽനിങ്ങൾ വെട്ടിപ്പിടിച്ചതിരിട്ടസാമ്രാജ്യമോഹങ്ങളുടെ പുണ്ണ്.ഭൂമിയുടെ നിംന്നോന്നതങ്ങളിൽനിങ്ങൾ വരച്ചു ചേർത്തഅതിരടയാളങ്ങളിൽഞങ്ങൾ നിസ്സഹായരായിപ്പോകുന്നു.പൗരത്വത്തിൽ നിന്ന്പ്രജയിലേക്ക് ആട്ടിയകറ്റപ്പെടുന്നു.എന്റേതെന്നുംനിന്റേതെന്നുംആർത്തിയുടെ സമ്രാജ്യങ്ങൾ….അവിടെ ഭയത്തെ അതിജയിക്കാൻഅതിരുകളിൽ നട്ടുപിടിപ്പിച്ചമുൾമരങ്ങൾക്കപ്പുറംനിരോധിത മേഖലകളിൽമീശ വിറപ്പിക്കുന്ന പാറാവുകാർ….വീര്യത്വം വിളമ്പുന്ന കാവലാളുകൾദേശരാഷ്ട്രത്തിന്റെ പടപ്പാട്ടുകൾ,കുടിക്കാൻ തന്ന ജലത്തെക്കുറിച്ചുംശ്വസിക്കാൻ തന്ന വായുവിനെക്കുറിച്ചുംഊറ്റം…

ലളിത ഗാനം !

രചന : ബാബു വിശ്വൻ✍ പനിനീർ മണം പോലെ പൂക്കും പെണ്ണെപാതിരതിങ്കളുദിച്ച രാവിൽ നീയാരെപൂ മുഖമടയ്ക്കാതെ ജാലകവാതിലിൽപാതിര സ്വപ്നങ്ങൾ പകൽ പോലെ തെളിഞ്ഞിരിപ്പാണോപാതിര പൂക്കൾ പാതി മിഴികളുണർത്തിയ നേരംപതിവായ് നിന്നോടു കാതിലടക്കം പറഞ്ഞു പറഞ്ഞു നിന്നെപതിയെ പതിയെ പുഞ്ചിരിച്ച നേരം നീലാകാശവുംപകൽ…

🌈തിളക്കമുള്ള മനസ്സുകൾ⭐

രചന : അൻവർ ഷാ ഉമയനല്ലൂർ✍ 🌈🦜വർണ്ണച്ചിറകുകൾ നൽകുന്നുണർവ്വിന്റെകർണ്ണികാരങ്ങൾ ; വിടർന്ന മനസ്സുകൾ.ശുഭരമ്യ ഗ്രാമമുണർത്തുന്നു; സാമ്യമായ്വാസന്തഹൃദയങ്ങ,ളെൻകാവ്യസരസ്സുകൾ.ഓരോ മനസ്സിലുമുണരുന്നു വ്യതിരിക്ത-ചിന്തകൾ; നവ്യമാം കാവ്യമലരുകൾചിലരിൽ തുളുമ്പുന്ന മധുപാത്രമേകയാൽമധുരിതമാക്കു,ന്നുദയാസ്തമയങ്ങൾ.മനസ്സേവമുഷസ്സുകൾമാത്രംവിടരുന്നസ്വർഗ്ഗീയതീരമല്ലറിയേണ്ടതാണുനാം.എഴുതുന്നു സഹനവർണ്ണങ്ങളാൽ പലരിലുംതിരകളുയർത്തുന്ന കദനചിത്രങ്ങളും.വേദനാപൂർണ്ണമാണെങ്കിലും ചിലമനംസാധനാവഴിയിലൂടെവ കാവ്യമാക്കയാൽപുലരിയാകു,ന്നഴൽത്തിരിതാഴ്ത്തിവയ്ക്കുന്നു;ഇതരസുഖമിഴികളാ,യഴകുദർശിക്കുന്നു.മനസ്സാണുമുഖ്യം; തമസ്സിലാണെങ്കിലുംതരസാ നുകരാൻ കഴിയേണമനു ദിനം.ഇതരമനമല്പവും മുറിയാതിരിക്കുവാൻസദയകാവ്യങ്ങളാൽ സുദിനാർദ്രമാക്കണംതവസന്മനസ്സിൽത്തെളിയും ചെരാതുമായ്അവനിയിന്ന…

🏵️ ഗുരുമൊഴി 🏵️

രചന : ബേബി മാത്യു അടിമാലി✍ ജാതിയൊന്ന് മനിതനൊന്ന്ദൈവമൊന്നെന്നോതിയഗുരുമൊഴിയേ നമ്മളിന്ന്ഓർക്കുകെൻ്റെ കൂട്ടരേനാടിതിൻ്റെ ഒരുമയേതകർത്തിടാൻ ശ്രമിപ്പവർവെറുപ്പതിൻ്റെ വിത്തുകൾവിതച്ചു വിളവു കൊയ്യുവോർനാക്കിനാൽ വിഷം വമിക്കുംവാക്കു ചൊല്ലിടുന്നവർഅവരെ നമ്മളൊരുമയോടെനേരിടണം കൂട്ടരേഒരുമയാണ് ജീവിതത്തിൻവിജയമെന്നതറിയുകഒരുമകെട്ടുപോയാൽ നാടിൻശാപമതെന്നറിയുകഓർത്തിടണം നമ്മളെന്നുംപോയകാലമെപ്പൊഴുംഓർമ്മവേണം നാടിതിൻ്റെവീരചരിത ഗാഥകൾജാതികൾക്കതീതമായിമാനവരെ കണ്ടൊരാഗുരുവര്യൻ്റെ വാക്കുകൾമറന്നിടതെ കൂട്ടരേ

കലഹംവിതയ്ക്കുംലഹരി

രചന : ബി.സുരേഷ്കുറിച്ചിമുട്ടം✍ കൗമാരമിന്നന്ധരായിയെങ്ങോട്ട് പായുന്നുകനിവില്ല കരളില്ല കണ്ണില്ലവർക്ക്കാഴ്ചകളെല്ലാം പുതുപുത്തനാകുന്നുകലഹങ്ങളെല്ലാം കാര്യമില്ലാതല്ലോ!നേടുവാനില്ലിനിയീ ഭൂവിലൊന്നുമേനാളെയെന്തെന്നു നിനപ്പതു മില്ലനേരിൻ്റെ പാതയുമെന്നോ മറഞ്ഞുനാടുംനഗരവുമിന്നു വിട്ടൊഴിയാത്തലഹരിയിലല്ലോ!പറയുവതൊന്നുംകേൾക്കുവാൻ കാതില്ലപറഞ്ഞീടിൽ പടമാക്കിമാറ്റും പകൽ പിറക്കെപകയെരിയുന്നുള്ളിൽ പതയ്ക്കുംപലകൂട്ടുലഹരിയിൽ വിതയ്ക്കും കലഹം!എന്നുതീരും ഗതികെട്ടൊരീനാളുകൾഎന്തും സഹിച്ചങ്ങു പുലരുവാൻ വിധിയോഎണ്ണിയെണ്ണിപറഞ്ഞാലുമൊടുങ്ങില്ലയൊന്നുംഎല്ലാമൊരിക്കലൊഴിഞ്ഞങ്ങുപോകണം നിശ്ചയം!ബന്ധമില്ല സ്വന്തമില്ല സൗഹൃദമെന്നതുംമറക്കുംബന്ധിച്ചുപോയിന്നു യുവതയെ…

അക്കൗണ്ട് മാറി പണം അയച്ച ആളുമായി.

രചന : ഹെഗ്‌ഡെ✍ ഒരു നടന്ന കഥ പറയാം അക്കൗണ്ട് മാറി പണം അയച്ച ആളുമായി ഉണ്ടായ സൗഹൃദത്തിന്റെ കഥയാണ്.ബാംഗ്ലൂർകാരനായ ഹെഡ്ഗേ എന്നയാൾ ആണ് ഈ കഥയിലെ നായകൻഅക്കൗണ്ട് മാറി അയച്ചത് 50,000 രൂപ, ഹെഗ്‍ഡെ നേരെ പോയത് താൻ മാറി…

എൻ്റെമ്മ

രചന : മംഗളൻ. എസ് ✍ അച്ഛനും മക്കൾക്കുമന്നം വിളമ്പുവാൻഅമ്മ പെടുന്ന പെടാപ്പാടെന്തൊക്കെയാ..!അതിരാവിലെ കുളിച്ചു പ്രാർത്ഥിച്ചുടൻഅടുക്കള പൂകുമെൻ്റമ്മ നിത്യേന അടുപ്പത്തു വിറകുകൾ ചേർത്തുവെയ്ക്കുംഅടുപ്പിലേക്കൊരു കലം വെള്ളം വെയ്ക്കുംഒരുപിടി ചൂട്ട് ചുരുട്ടിയെടുത്തതിൽഒരു തീപ്പെട്ടിക്കോലങ്ങുരച്ചു ചേർക്കും ഒരുമാത്രയെന്തോ മനസ്സിൽ ധ്യാനിക്കുംഒരു മണ്ണടുപ്പിലേയ്ക്കാ തീ കൊളുത്തുംപുകപടരുന്നോരടുപ്പിൽ…

100 അംഗ സംഘടനകളുമായി ഫൊക്കാന; കൺവൻഷനു ഒട്ടേറെ സ്‌പോൺസർമാർ .

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ പാറ്റേഴ്‌സൻ , ന്യു ജേഴ്‌സി: 100 സംഘടനകൾ അംഗത്വമെടുത്തതിന്റെ ആഹ്ലാദ പ്രകടനത്തിൽ ഫൊക്കാനയുടെ കൺവെൻഷൻ കിക്കോഫ്, ലോഗോ ലോഞ്ചിങ് , മദേഴ്സ് ഡേ ആഘോഷങ്ങൾ അവിസ്മരണീയമാക്കി. യുവത്വത്തിന്റെ പ്രസരിപ്പോടെ സൗഹൃദത്തിന്റെ വേദി ഒരുക്കിയ നേതൃത്വം കയ്യടക്കത്തോടെയും…

കഥയല്ലിത്, നിജം!!!

രചന : ഉണ്ണി കെ ടി ✍️ പടിപ്പുരയുടെ വാതിൽ ഊക്കോടെ തള്ളിതുറന്ന് അയാൾ മഠത്തിന്റെ മുറ്റത്തേക്ക് കയറി…ഉമ്മറത്തെങ്ങും ആരെയും കാണാനില്ല. അകത്തളത്തിലും ഒച്ചയും അനക്കവുമൊന്നും കേൾക്കുന്നില്ല.ഒരുനിമിഷം സംശയിച്ചുനിന്നു. പക്ഷേ, അടിയില്നിന്ന് മുടിയോളം പുകയുകയാണ്, ദേഷ്യമാണോ സങ്കടമാണോ വെറുപ്പാണോ ഒന്നുമറിയില്ല.അറച്ചുനിന്നാൽ വന്നകാര്യം…