Month: May 2025

ഗദ്യ കവിത:കണക്ക് പുസ്തകം.

രചന : ദിവാകരൻ പികെ✍️ നിറംമങ്ങിയ വിറ്റഴിയാ ചരക്കുകൾനിറപ്പൊലിമയോടെ അണിനിരക്കുന്നുവേട്ടക്കാരനെ വേട്ടയാടുന്നകാലംവേടന്റെ കെണിയിൽ പിടയുന്നവർ.ചാരിത്ര്യബോധം ജ്വലിപ്പിക്കാൻഒറ്റമുലച്ചിയുടെ ചുടു ചോര വീണ മണ്ണ്മണ്ണിൽ കുഴികുത്തി അടിയാളർക്ക്കഞ്ഞി വിളമ്പിയതമ്പ്രാക്കളുടെ പുനർജ്ജന്മം.കലിവേഷ ധാരികൾഅരങ്ങു വാഴുന്നുക്രൂശിക്കപെട്ടവർ വാഴ്ത്തപ്പെടുമെന്നകാലത്തിന്റെ കണക്ക് പുസ്തകസാക്ഷ്യംകല്ലുരുട്ടി പൊട്ടിച്ചിരിക്കാൻ മാത്രമായി.തലയ്ക്കുമീതെ വാൾമുന ഉണ്ടെന്നറിഞ്ഞു തന്നെഈയ്യാംപാറ്റകളായിവെന്തുനീറാൻ…

‘ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന്റെ കോർഡിനേറ്റർ മുൻ പ്രസിഡന്റ് ജോർജി വർഗീസ്.

ശ്രീകുമാർ ഉണ്ണിത്താൻ✍️ അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനായ ‘ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക’ (ഫൊക്കന) യുടെ ‘ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന് നേതൃത്വം നൽകാൻ മുൻ പ്രസിഡന്റ് ജോജി വർഗീസിനെ ചുമതലപ്പെടുത്തിയതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസും…

പായ്ക്കാട്ട് ഉമ്മൻ മാത്യു സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്): പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട് കുടുംബാംഗമായ ഉമ്മൻ മാത്യു (രാജു) സ്റ്റാറ്റൻ ഐലൻഡിൽ ഇന്ന് അന്തരിച്ചു. ന്യൂയോർക്ക് സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഇടവകയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. സി.എസ്.ഐ. മലയാളം…

കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ…

രചന : കവിത തിരുമേനി ✍ ” കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ നിന്നെ ഇവിടുന്ന്‌ കോളേജിലേക്ക് വിടുന്നത്… ?നാല് ദിക്കും പ്രതിധ്വനിച്ചു കൊണ്ടുള്ള എന്റെ ശബ്ദം കേട്ടവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു…” അത് കണ്ണേട്ടാ…. ഞാൻ….വാക്കുകൾ കിട്ടാതെ ദേവു…

ശൂന്യത

രചന : പട്ടംശ്രീദേവിനായർ ✍ പ്രണയതീരത്തുനിന്നുഞാന്‍മടങ്ങിപ്പോന്നത്മനസ്സിന്റെ ഉഷ്ണവനത്തിലേക്കാണ്.ഒന്നുമില്ലാത്ത..ഈ ലോകത്തിന്റെതനത് സ്വഭാവം മനസ്സിന്റെചൂട് മാത്ര മാണെന്ന്ഇപ്പോളറിയുന്നു.!മനസ്സിലുള്ളതെല്ലാം….നമ്മുടെ അവകാശങ്ങളുടെപട്ടികയില്‍ ഇടം തേടുമെന്ന്നാം വ്യാമോഹിക്കുന്നു.!നമ്മള്‍ ശൂന്യരാണ്!ആരോടുംസ്നേഹമില്ലാത്തവര്‍,!ജനിതകമായുംനമ്മള്‍ശൂന്യരാണ്!!!!ശരീരത്തിനുള്ളിലെഅവയവങ്ങള്‍ക്ക് നമ്മേക്കാൾഎത്രയോമാന്യതയുണ്ട് !വ്യക്തമായ കാരണമുള്ളപ്പോഴാണ്..അവ,,,,,സംവാദത്തിനോ,വിവാദത്തിനോഒരുമ്പെടുന്നത്.ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക്മേല്‍സംഗീതത്തിന്റെയും,പ്രേമത്തിന്റെയും,സുഗന്ധംപുരട്ടിഎല്ലാം മറക്കാന്‍-കഴിയുന്ന നമ്മളെത്ര ശൂന്യര്‍!!!!!

വേടൻ്റെ പാട്ട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വേടാനീ,പാടുന്ന പാട്ടുകളൊക്കെയുംപാടിപ്പഴകിയതല്ലോ മുന്നേ!ആയതിൻ ശീലുകൾക്കുണ്ടോ പ്രസക്തിയി-ന്നായപോലൊന്നറിയാൻ ശ്രമിപ്പൂകേരളംമാറിയിട്ടെത്ര കാലങ്ങളായ്കോരനിന്നീനാടു സ്വർഗ്ഗഗേഹം!തമ്പ്രാൻ്റെ മുന്നിലായ് കുമ്പിട്ടുനിന്നവർ,തമ്പ്രാൻമാരായ് വിലസുന്നുമുന്നിൽ!ജാതി, മതങ്ങൾക്കതീതമായ് വിപ്ലവ-ഗീതികൾ പാടിയോ,രിയെമ്മസ്സുംഏക്കേഗോപാലൻ തുടങ്ങിയോരൊക്കെയു-മോർക്കുക,മേലാളവർഗ്ഗമല്ലോ!ആയവർ കാട്ടിയ കാരുണ്യമോരോന്നുംവായതുറന്നൊന്നു പാടൂവേടാഅല്ലെങ്കിൽ നീപാടും പാട്ടുകൾ കേൾക്കുവാ-നില്ലില്ലൊരാളുമുണ്ടാവുകില്ലപണ്ടൊരു വേടനുരുവിട്ട ശീലുക-ളുണ്ടിന്നുംനമ്മുടെ നാട്ടിലെങ്ങുംമാനവർ ചെയ്യേണ്ട ധർമ്മങ്ങളൊക്കെയു-മാ,നൽകൃതിതന്നിലുണ്ടു,കാൺമൂവേടാ,നീ…

കവിയുടെ കാല്പാടുകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കവിയും നടക്കുന്നു,ഇരുൾവാണ പാതകളി-ലെരിയുന്ന പന്തമതി,ലുയിരിൻ്റെ തീവെട്ടമായ്കവിയും നടക്കുന്നുവെറിപൂത്തവാടികളിതി-മോദവർണ്ണമതിലലിവാർന്നസ്നേഹനിറവായ്കവിയും നടക്കുന്നുവ്യഥയുണ്ടു വീഴുമവളവശം-കരഞ്ഞഴുറിയലറുന്ന ജീവഗതി,യവസാനനാഴികയിലുയരുംപ്രതീക്ഷയുടെ പുതുകാല വിപ്ലവ-ത്തിരിയും വഹിച്ചുകൊണ്ടുലയാ-പ്രകാശമാവാൻ!കവിയും നടക്കുന്നുമരവിച്ച മാംസമതി-ലഴുകുന്ന വേദനയി-ലെഴുതുന്ന വാക്കുകളുമായ്അറിവായ വേദമതിനിറവാർന്ന സംസ്കൃതിയെവെറി പൂണ്ട വേഴ്‌ചയുടെ –യതിക്രൂരശൂലമുനകരളിൽ കൊരുത്തമദ-മതജാതി ചിന്തകളെതെരുവിൽ തളച്ച വഴിയേ…പ്രണയപ്പെരുങ്കവിത-യെഴുതുന്ന…

നിറഭേദങ്ങൾ

രചന : അജിത്.എൻ.കെ.ആനാരി ✍ ആത്മജ്ഞാനത്തിന്റെ പുസ്തകത്താ –ളിൽഞാനായിരംവട്ടം തിരഞ്ഞുനോക്കിആകാരസൗഷ്ഠവംപോലെ നിറങ്ങളുംരൂപപ്പകർച്ചകൾ നല്കും വിധം ! രൂപമുണ്ടാകുകിലാകുമോ പൂർണ്ണത,പൂർണ്ണതയ്ക്കൊത്ത നിറങ്ങൾ വേണ്ടേഓരോന്നിനും നിറം ചേർത്തുവച്ചീശനീരൂപഭാവങ്ങൾ വ്യതിരിക്തമായ് ! ഓരോനിറത്തിന്റെ ഭാവങ്ങൾ മസ്തിഷ്ക –മേറുംമുറയ്ക്ക് നാം വേർതിരിച്ചാനിറം’ചേതനയുള്ളിൽ നിറയ്ക്കുന്ന ഭാവങ്ങ –ളോരോതരത്തിൽ നാമെണ്ണിവച്ചു!…

വിഷാദം…

രചന : ജിഷ കെ ✍ മെരുക്കിയാൽ മെരുങ്ങാത്ത അതി കഠിന വിശപ്പുള്ളവിഷാദം…അത് നാവ് നീട്ടി എന്റെ ഉടൽ തൊടുന്നു.സിരാ പടലങ്ങൾ തിളച്ച്ഞാൻ അപ്പോൾ ഒരു കുറുകിയപാനീയമാവും…എനിക്ക് ചുറ്റിലും മത്തു പിടിപ്പിക്കുന്നഈയ ഗന്ധവും…എന്നാൽ പോലും ഞാൻ കണ്ണുകൾ അടച്ചു വെയ്ക്കും.ഒന്നും സംഭവിക്കാത്ത…

നാടിൻമാലിന്യം

രചന : ബി സുരേഷ് കു റിച്ചിമുട്ടം ✍ മാനവവ്യവഹാരങ്ങളിൽ ദുഷിപ്പായിന്നുനിറയുന്നമാലിന്യംമതജാതിവർണ്ണവർഗ്ഗമത്സരേമനമതിൽമർത്യനിൽ വലിയവൻ ചെറിയവൻ,പിന്നെമതിപ്പുള്ളസ്ഥാനമാനകേമന്മാർ!പൊതുവഴിഭ്രഷ്ട് കൽപ്പിച്ച കാലം കടന്നെങ്കിലുംപൊട്ടിമുളയ്ക്കുന്ന ചില സ്ഥാനമാനക്കാർപൊട്ടും പൊടിയും പറഞ്ഞ് പൊട്ടിച്ചെറിയുന്നുജീവനെപൊട്ടിക്കരഞ്ഞുതളർന്നു തകരുന്നുജന്മദാതാക്കൾ!അകവുംപുറവും താണവനുയർന്നവനെന്ന വിഷംനിറഞ്ഞവരേറെഅന്നംതേടാനദ്ധ്വാനിച്ചൊരുപെണ്ണവൾഅരികുവത്ക്കരിക്കപ്പെട്ടവളെന്നൊരുകുറ്റംഅറിയുന്നവളെകാലങ്ങളായിയെന്നിട്ടുമവരവളെകള്ളിയാക്കി!കറുപ്പാണുകുറ്റം, കണ്ടാലറിയാം മൊഴികളങ്ങനെ പലവിധംകണ്ഠനാളത്തിൽ നിന്നുയരും പൊളിയല്ലവചനം കേട്ട്കാണാം നിരന്തരം കറുപ്പിൻ…