ദർശനം
രചന : സി.മുരളീധരൻ✍️. മാനവന്നുള്ളിലും മണ്ണിലും വിണ്ണിലുംമന്നാകെയും ജീവജാലത്തിനുള്ളിലുംപിന്നെനാംകാണുന്ന വസ്തുവിലൊക്കെയുംമന്നിൽ നാം കാണാത്ത തെന്തുണ്ടവയിലുംഒന്നുണ്ടതെൻ്റെ ഹൃദയത്തിനുള്ളിലുംമിന്നുന്ന ശക്തിചൈതന്യം പരംപൊരുൾ!ദേവിയായി ദേവനായി വൈവിധ്യ രൂപമായിആവിയായി രൂപ മൊട്ടി ല്ലാത്തപോലെയുംമേവുന്നൊരോങ്കാരമേ സ്നേഹഭാവമായിമേവുന്നു മർത്യ മനസ്സിലോരോന്നിലുംഏകാഗ്രമേതിലോ, ദീപനാളത്തിലോ,മൂകമായി മിന്നും ഹൃദയത്തിനുള്ളിലോധ്യാനിക്കണം അൽപനേരമനുദിനംമൗനമായി, ദീപ്തമാക്കീ ടാനറിവിനെ.ഇത്രയും മാത്രം…
