എന്റെ ആണിനെ
രചന : ഷിബിത എടയൂർ ✍️. എന്റെ ആണിനെഞാനീ വേലിതറിയിൽഊരിവെയ്ക്കുന്നു,മടുക്കുമ്പോൾഇടയ്ക്കഴിച്ചുവെക്കാൻഅയാളെന്റെഉടൽ പാകത്തിന്ഒട്ടിനിൽക്കുന്നുടുപ്പ്.എന്റെ ആണിനെകാഞ്ഞിരപ്പൊത്തിൽപാർത്തുവെയ്ക്കുന്നു,ഉള്ളിലഗ്നിപോൽആളിഅയാളെന്റെകാമനകളെപരസ്യപ്പെടുത്തുന്നു.അയാളെ ഞാൻചമ്മലക്കിളി കൂടിനടുത്ത്ചുറ്റിചുറ്റികാവലാക്കുന്നു,ചിലച്ചുകൊണ്ടവരെന്റെഏകാന്തതയിൽതത്തി നടക്കുന്നത്കിനാ കണ്ട്ഉറക്കമൊഴിഞ്ഞതാണ്.അയാളെ എന്റെവിശപ്പിനും വിയർപ്പിനുംഈടുവെക്കുന്നു,അത്രയും വേഗംതിരിച്ചെടുക്കാൻതോന്നിക്കുന്നൊരുമുതലുമെന്നിലില്ല.ഒന്നുപേക്ഷിക്കാൻ പോലുംഅയാളല്ലാതാരുമില്ലെന്നഉറപ്പിലാണ്ഞാൻ അയാളിൽഉടലാകുന്നത്. Nb : മഴയിൽ മനുഷ്യനു ചൂടു കൂടുന്നതാണ് കാരണം.
