Month: October 2025

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍ ദൈവമെഅവിടുന്ന് സമുദ്രവുംഞാനതിൽ ഒരു ജലകണവുമാകുന്നു.അവിടുന്ന് ഭൂമിയുംഞാനതിൽ ഒരു മൺതരിയുമാകുന്നു.ഈശ്വരാ,അങ്ങ്‌ സൂര്യനുംഞാനതിന്റെ ചെറുകിരണവുമാകുന്നു.അങ്ങ് മഹാകാലവുംഞാനതിലെ നിമിഷകണവുമാകുന്നു.ഭഗവാനെ,അങ്ങ് വായുമണ്ഡലവുംഞാനതിൽ ഒരു ശ്വാസകണവുമാകുന്നു.അവിടുന്ന് പ്രപഞ്ചംനിറഞ്ഞമഹാപ്രണവവുംഞാനതിൽ ഒരു സ്വരകണവുമാകുന്നു.ഇനിയൊരുനേരം,നീർക്കുമിളവായുമണ്ഡലത്തെയെന്ന പോലെ,അഹംബോധമകന്ന്അങ്ങയെയറിയുമ്പോൾഞാൻ സ്വതന്ത്രനാകുന്നു.അതാകാം ആത്മജ്ഞാനവും ജൻമസാഫല്യവും .

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശിയ കൺവെൻഷന് ഫൊക്കാനയുടെ ആശംസകൾ .

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ പി സി എൻ എ) ദേശിയ കൺവെൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂ ജേഴ്സിയിലെ എഡിസണിലുള്ള പ്രസിദ്ധമായ ഷെറാട്ടൺ ഹോട്ടലിൽ വെച്ച്…

ട്രോജന്‍ കുതിര

രചന : ശങ്കൾ ജി ടി ✍. അകലെനിന്നേരാത്രി വരുന്നതു കണ്ട്വെയില്‍ തൂവലുകള്‍കൂട്ടിച്ചേര്‍ത്തൊരുപകല്‍വീടുണ്ടാക്കുന്നുഅകത്ത് മൊണാലിസയുടെപുഞ്ചിരി തൂക്കിയിട്ട്പുറംഭിത്തിമേല്‍ട്രോജന്‍കുതിരയെ തൂക്കുന്നുഇണയേം കിടാങ്ങളേംഅവിടെ പാര്‍പ്പിച്ച്പുറത്തുകാവലിരിക്കുന്നുഒന്നും രണ്ടും പാദങ്ങളില്‍നിന്നുംവാര്‍ന്നുപോകുന്നനൃത്തത്തെ മൂന്നും നാലുംപിന്നെ അഞ്ചും ആറുംപാദങ്ങളിലേക്ക്വിന്ന്യസിപ്പിക്കുന്നുഒരു തോല്‍വിഒരിക്കലുമെന്നാല്‍പാടില്ലന്നുറക്കുംതളരാതെശിഖരങ്ങള്‍തോറുംഅണ്ണാനോട്ടമോടിതളിരിലകളെവീണ്ടും വീണ്ടും നിര്‍മ്മിച്ച്അവിടേക്കു ചേക്കേറുന്നു…തിരയൊടുങ്ങാത്തശത്രുഭയത്താല്‍പിതാവിനെപോലും വധിച്ച്നിലകിട്ടാത്തവിധിതീര്‍പ്പുകളില്‍മാതാവിനേയും വരിച്ച്ജീവിതത്തോളംഉയര്‍ന്നുപൊങ്ങിയ തിരമാലകളെമരണത്തോളം ചാടിയുയര്‍ന്ന്അതിജീവിക്കുന്നുഅങ്ങനെജീവിതമെന്ന യുദ്ധത്തിലുംജീവിതമെന്ന…

–ശരണാഗതനയ്യപ്പൻ–

രചന : അനിൽകുമാർ എം എ ✍. കെട്ടും കെട്ടി ശബരിമലയ്ക്ക്…!,കേട്ടവർ കേട്ടവർശരണം വിളിയുടെമാറ്റൊലി കേട്ടു സ്തംഭിച്ചു.പന്തളവാസൻ അയ്യപ്പന്റെപൊന്നമ്പല നട കണ്ടു വണങ്ങാൻഇരുമുടി തന്നിൽ നിറച്ചൊരു കെട്ടുംതേങ്ങയെറിഞ്ഞുയുടച്ചൊരു കൈയ്യാലുയരും ഭക്തി നിറഞ്ഞൊരു ചിന്താൽപുതിയൊരു ലഹരിയിലയ്യപ്പന്റെചരിതം പാടി വരുന്നൊരു കൂട്ടർ….!കറുപ്പിൻ സാത്വിക നൈഷ്ഠികമേകുംവ്രതമൊരു…

കലാകേരളത്തിന്റെ കെ .പി.എ.സി

രചന : ശ്രീജിത്ത് ഇരവിൽ ✍. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ നാടക സംഘടനായ കേരള പീപ്പിൾസ് ആർട്സ് ക്ലബ്, അതിന്റെ എഴുപത്തിയഞ്ചാം വാർഷികം കഴിഞ്ഞ വർഷമാണ് ആഘോഷിച്ചത്. 2024 മെയ് 22 ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തീയേറ്ററിൽ വെച്ചായിരുന്നു അത്.…

” മരം “

രചന : പട്ടം ശ്രീദേവിനായർ ✍. ഞാനൊരു മരം!ചലിക്കാന്‍ആവതില്ലാത്ത,സഹിക്കാനാവതുള്ള മരം!വന്‍ മരമോ?അറിയില്ല!ചെറു മരമോ?അതുമറിയില്ല!എന്റെ കണ്ണുകളില്‍ഞാന്‍ ആകാശംമാത്രം കാണുന്നു!നാലു പുറവും ആകാശം, പിന്നെതാഴെയും മുകളിലും!.സമയം കിട്ടുമ്പോള്‍ ഞാനെന്റെസ്വന്തം ശരീരത്തെ നോക്കുന്നു.ഞാന്‍ നഗ്നയാണ്!ഗോപ്യമായി വയ്ക്കാന്‍ എനിക്കൊന്നുമില്ല.എങ്കിലും എന്റെഅരയ്ക്കുമുകളില്‍,ഞാന്‍ ശിഖരങ്ങളെകൊണ്ട് നിറച്ചു.അരയ്ക്കു താഴെശൂന്യത മാത്രം!അവിടെ നിര്‍വ്വികാരത!ഇലകളെ…

“ഹലോ………..”

രചന : തെക്കേക്കര രമേഷ് ✍. “ഹലോ………..”തലയണയ്ക്കരികില്‍ കിടന്ന് അലച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ കയ്യിലെടുത്ത് അതിന്റെ പച്ചപ്പൊട്ട് വലിച്ചു നീട്ടി മോളിക്കുട്ടി ഒച്ചയിട്ടു.“എടീ…മോളിക്കുട്ടീ, നീ കെടന്ന് ഒറങ്ങുവാണോ..? രാവിലെ ടൗൺ ഹാളിൽ പോകണ്ടേ…? നീ പറഞ്ഞ കാശ് ഞാന്‍ അവറാച്ചന്റെ അക്കൌണ്ടിലിട്ടിട്ടുണ്ടേ… “അമേരിക്കയില്‍…

മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൊരു വിള്ളലുണ്ടാക്കി ഗസ്സ…

രചന : സഫി അലി താഹ✍. ബാക്കിവന്ന ആഹാരം വേസ്റ്റിലേക്ക് തള്ളുമ്പോൾ ഒരു നിമിഷം ആ കുഞ്ഞുമക്കളുടെ നിലവിളി ഓർത്തുപോയി.ഉള്ളൊന്നു പിടഞ്ഞു. മക്കളോട് പറഞ്ഞപ്പോൾ കുഞ്ഞുമോൾ വരെ ഒരു വറ്റ് ബാക്കിവെയ്ക്കില്ല ഇന്ന്…..വയറിൽ കല്ലുകെട്ടി വിശപ്പിനെ ആട്ടി പായിക്കുന്നവർ.കണ്ണുകൾ കുഴിയിൽവീണ്വാരിയെല്ല് തെളിഞ്ഞ്…

പേടിയാണ്

രചന : പുലിക്കോട്ടിൽ മോഹൻ ✍. അക്ഷരങ്ങള്‍ക്ക് അറസ്റ്റ് വാറന്റ്കവിതള്‍ക്ക് കയ്യാമം .ചമത്ക്കാരങ്ങള്‍ ചികയാന്‍പോലീസ്.സൂചനകള്‍ മണക്കാന്‍നായ്ക്കളും.പേടിയാവുന്നു,എഴുത്തൊക്കെ നിറുത്തണം.പുറത്തേക്കിറങ്ങാറില്ലപുറത്തേക്ക് നോക്കാറില്ലപുരക്കകത്ത് കണ്ണ് തുറക്കില്ലകാഴ്ചകള്‍ കയറിക്കത്തികവിതയായാലോ ,പേടിയാണ് .കാതുകള്‍ കുഴപ്പിക്കാറില്ല.കോമഡി,സീരിയല്‍ഭക്തിഗാനക്കൂട്ടുകൊണ്ട്‌കൊട്ടിയടച്ചിട്ടുണ്ട് .സേതുമോളിന്നലെ അലറിക്കരഞ്ഞത്‌സത്യം,ഞാന്‍ കേട്ടിട്ടില്ല.മുഖം കാണിക്കാറില്ലമുഖപുസ്തകത്തില്‍ പോലും.മുമ്പെഴുതിയതിനാരെങ്കിലുംമുഖമടച്ചടിച്ചാലോ .പേടിയാണ് സുഹൃത്തേ .തലച്ചോറിന്നലെയുംകുടഞ്ഞു കളഞ്ഞതാണ്.എന്നും രണ്ടു…

ഇതെന്റെ ഗാന്ധി..❤️

രചന : രാജു വിജയൻ ✍. തീയാണ് ഗാന്ധി…തിരയാണ് ഗാന്ധി…കാലചക്രത്തിന്റെഗതിയാണ് ഗാന്ധി…!നിറമാണ് ഗാന്ധി..നിറവാണ് ഗാന്ധി..നിലാവത്തുദിക്കുന്നനിനവാണ് ഗാന്ധി…!ഉയിരാണ് ഗാന്ധി..ഉണർവ്വാണ് ഗാന്ധി..വെയിലേറ്റു വാടാത്തതണലാണ് ഗാന്ധി…!അറിവാണ് ഗാന്ധി…അകമാണ് ഗാന്ധി..ചിതലരിക്കാത്തൊരുചിതയാണ് ഗാന്ധി…!ഞാനാണ് ഗാന്ധി…നീയാണ് ഗാന്ധി…മഴയേറ്റണയാത്തകനലാണ് ഗാന്ധി…!വിശപ്പാണ് ഗാന്ധി…വിയർപ്പാണ് ഗാന്ധി…അപരന്റെ നെഞ്ചിലെകുളിരാണ് ഗാന്ധി…!മണ്ണാണ് ഗാന്ധി..മനസ്സാണ് ഗാന്ധി…മനീഷികൾ തേടുന്ന, സത്യമരീചിക…