നോക്കുക നീയെൻ കണ്ണിലിറ്റുനേരം
കനൽക്കണ്ണീർ തടാകം കാണ്മതില്ലേ
ആളുന്നൊരഗ്നി പുണരുവാൻ
സീതയല്ല വെറും സ്ത്രീയാണ് ഞാൻ…

ഭൂമിപുത്രിയല്ലേ സീത
ഭൂമിയിലെ പുത്രി തന്നെ ഞാനും.
കനൽപ്പാത താണ്ടിയോൾ ജനകനന്ദിനി
ജീവിതക്കൊടുമുടി നോക്കി പകച്ചവൾ ഞാൻ.

രാമമാനസി… സീത… നിലാ ചന്തമുള്ളവൾ
പ്രിയനുമെത്രയും പ്രാണപ്രേയസിയാണ് ഞാനും.

സീതയല്ല ഞാൻ… വെറും സ്ത്രീ –
മിഴിയിൽ കനൽക്കണ്ണീരും
മനതാരിൽ സൂര്യതാപവുമേറ്റവൾ.

സർവ്വം സഹയാം സീതയല്ല ഞാൻ –
കനൽക്കണ്ണിലെ തീയിൽ പുരിയാകെ
ചുട്ടെരിക്കും സംഹാരദുർഗ്ഗ ഞാൻ..

By ivayana