ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19  പടർന്നു പിടിച്ചിരിക്കുകയാണ്. ഇത്  ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ട്രൈസ്റ്റേറ്റിൽ  ആണ്. അമേരിക്കയിൽ  ഈ  ഒരാഴ്ചക്കുള്ളിൽ 18   മലയാളികകൾക്ക്  ജീവൻ നഷ്ടപ്പെടുകയുണ്ടായി. നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ്  . ഈ വിഷമ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കേരള ഗവൺമെന്റുമായി സഹകരിച്ചും നമ്മുടെ  കൂട്ടായ്മയിലൂടെയും  നല്‍കുവാനുളള ശ്രമങ്ങള്‍ക്കാണ്  ആർട്ട് ഓഫ് ലവേർസ് അമേരിക്ക നേതൃത്വം നൽകുന്നത്‌.

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ  നേതൃത്വത്തിൽ ഈ  ശനിയാഴ്ച (4-11-20) രാവിലെ 11 മണിക്ക്  (ഈസ്റ്റേൺ ടൈം) 10 മണി (CT time ) ഒരു ടെലി  കോൺഫ്രൻസ് കാൾ കൂടുന്നു. കേരള സ്പീക്കർ പി.രാമകൃഷ്ണൻ കേരള ഗവൺമെന്റിനെ  പ്രധിനിധികരിച്ചു  പങ്കെടുക്കും.  ഈ വിഷമ ഘട്ടത്തിൽ കേരളത്തിൽ നമ്മുടെ   ഫാമിലികൾക്കുള്ള പ്രശ്നങ്ങളും സ്‌പീക്കറുമായി സംസാരിക്കാവുന്നതാണ്.

കോൺഫറൻസ് കാൾ നമ്പർ : 978 -990 -5343  ആക്‌സസ് കോഡ് : 8003434

കോവിഡ് 19നെ കുറിച്ചുള്ള  ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. രോഗബാധിതരും അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ. അവരെ സമാശ്വസിപ്പിക്കുവാനും വേണ്ട സഹായങ്ങൾ  ചെയ്യുക  എന്നതാണ് ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ലക്‌ഷ്യം.  

 കൂടുതൽ വിവരങ്ങൾക്കു: പ്രസിഡന്റ്  ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി  കിരൺ ചന്ദ്ര 319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541.

By ivayana