ഒരു നിലാമഴയിൽ അലിഞ്ഞു ഞാൻ
എൻ ഹൃദയരാഗം പാടുന്നിതാ
വാർ മുകിൽ മുടി കോതിയൊതുക്കി
നീ നിലാവിലലിഞ്ഞു നിന്ന നേരം
ഒരു ക്ഷണനേരമെൻ
മനസ്സിൻ ഇടനാഴിയിൽ കാത്തുനിന്ന നിമിഷമതോർപ്പൂ
ആകെ മരവിച്ചു പോയൊരു
മനസ്സിന്റെ വീർപ്പുമുട്ടലും
വേദനയുമോർക്കവെ!!!!!

ഒരു നിദ്രയിൽ ഞാനുഴലവെ
എൻ ജാലകവിടവിലൂടെത്തി നോക്കി
മഴനീർ കൊണ്ടെന്നെ തൊട്ടുണർത്തി
പായാരം ചൊല്ലിയടുത്തു വന്നു
പൂവാക പൂത്ത വഴികളിൽ നടക്കവെ
ബാഷ്പകണങ്ങൾ
കൊണ്ടെന്നെ തൊട്ടു വിളിച്ചു
ഈ മഴയിൽ ഞാൻ കാണും
സ്വപ്നങ്ങൾ ഒക്കെയും
നിന്നെകുറിച്ചുള്ളതായിരുന്നു.

നീണ്ടു മെലിഞ്ഞ കൈയാൽ
തൊടുമ്പോൾ ഹർഷപുളകിതമാകും അന്തരംഗം.
കൊഞ്ചി കുഴഞ്ഞു നീ
എന്നടുത്തെത്തുമ്പോൾ
മിഴിയിൽ ഒരായിരം നക്ഷത്രങ്ങൾ പൂത്തപോലെ
എണ്ണി പെറുക്കി നീ
പതം പറഞ്ഞീടുമ്പോൾ
മാമയിൽ ആകും
മാനസമൊന്നാകെ
എനിക്കെന്തിഷ്ടമാണെന്നോ
മഴയെ………….
നിനോടടുക്കുവാൻ
മനം കൊതിപ്പൂ…….
വരവറിയിക്കുന്നു
നിൻ സഖിമാർ
കാണാൻ കൊതിക്കുന്നു
ഞാനുമപ്പോൾ
ആടികുഴഞ്ഞു നീ
പോയിടുമ്പോൾ
ഞാനും വിഷാദചിത്തയാകും

ഒഴുകി പടരുന്ന
നീർ കണങ്ങൾക്കിടയിലും
ഒരു മന്ദസ്മിതം തൂകി
പോയ് മറയുന്നു……

By ivayana