മറന്നുവയ്ക്കരുതെന്ന്
പലതവണ ഓർമ്മപെടുത്തിയിട്ടും
തണുത്തുറഞ്ഞു പോവുന്ന
എന്റെ മൗനത്തിൽ
നിന്നും നിനക്കെന്നെ വായിച്ചെടുക്കാനാവുന്നുണ്ടോ?

മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം
പരാജയപെട്ടുപോവുന്ന
എന്റെ കണ്ണുകളിലെ
തിരയിളക്കങ്ങളൊപ്പിയെടുത്ത്
നിനക്കൊരു
കടലുവരയ്ക്കാനാവുന്നുണ്ടോ?

ചായക്കൂട്ടുകൾ നിറച്ച് എന്റെ നരച്ച
ആകാശത്തു നിനക്കൊരു മഴവില്ലു
വരയ്ക്കാനാവുന്നുണ്ടോ?

എങ്കിൽ എങ്കിൽ മാത്രം
എന്റെ സന്തോഷങ്ങളുടെ
അതിരുകളിൽ
ഞാനൊരു മുൾവേലി കെട്ടുന്നു….

✍️ രേഷ്മ ജഗൻ

മറന്നുവയ്ക്കരുതെന്ന് പലതവണ ഓർമ്മപെടുത്തിയിട്ടും തണുത്തുറഞ്ഞു പോവുന്നഎന്റെ മൗനത്തിൽ നിന്നും നിനക്കെന്നെ വായിച്ചെടുക്കാനാവുന്നുണ്ടോ? മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം പരാജയപെട്ടുപോവുന്ന എന്റെ കണ്ണുകളിലെ തിരയിളക്കങ്ങളൊപ്പിയെടുത്ത് നിനക്കൊരു കടലുവരയ്ക്കാനാവുന്നുണ്ടോ? ചായക്കൂട്ടുകൾ നിറച്ച് എന്റെ നരച്ച ആകാശത്തു നിനക്കൊരു മഴവില്ലുവരയ്ക്കാനാവുന്നുണ്ടോ? എങ്കിൽ എങ്കിൽ മാത്രം എന്റെ സന്തോഷങ്ങളുടെ അതിരുകളിൽ ഞാനൊരു മുൾവേലി കെട്ടുന്നു…. ✍️ രേഷ്മ ജഗൻഒത്തിരി ഒത്തിരി സ്നേഹം ട്ടോ സുലു & ബബി ♥️♥️♥️🥰

Gepostet von Reshma Jagan am Donnerstag, 14. Mai 2020

By ivayana